കേരളം

kerala

ETV Bharat / state

സീറോ മലബാര്‍ ഭൂമി ഇടപാട് കേസ്; മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി, കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

സീറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ശരിവച്ച് ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ ഉത്തരവ്

Syro Malabar Sabha  Syro Malabar Sabha land case  Cardinal Mar george Alancherry  High Court  കര്‍ദിനാള്‍  സീറോ മലബാര്‍ സഭ  ഭൂമി ഇടപാട് കേസില്‍  മാര്‍ ജോര്‍ജ് ആലഞ്ചേരി  ഹൈക്കോടതി  കാക്കനാട് മജിസ്ട്രേറ്റ് കോടതി  കോടതി  എറണാകുളം
'കര്‍ദിനാള്‍ നേരിട്ടെത്തണം'; സീറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണാ കോടതിയിലെത്തണമെന്ന് ഹൈക്കോടതി ഉത്തരവ്

By

Published : Nov 9, 2022, 7:24 PM IST

എറണാകുളം:സീറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസിന്‍റെ വിചാരണക്ക് കോടതിയിൽ കർദിനാൾ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി അറിയിച്ചു. നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന കർദിനാളിന്‍റെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ ഉത്തരവ്.

സീറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ വിചാരണയ്ക്കായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ കർദിനാൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കാനാകില്ലെന്ന് വ്യക്തമാക്കിയത്. അതേസമയം വിചാരണ കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുത്ത ശേഷം ഇളവിനായി അപേക്ഷ നൽകാമെന്നും ജസ്‌റ്റിസ് സിയാദ് റഹ്മാന്‍റെ ഉത്തരവിലുണ്ട്.

ഹർജി തള്ളിയതോടെ കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കർദിനാൾ നേരിട്ട് ഹാജരാകണം. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും സഭയുടെ സുപ്രധാന ചുമതലകൾ വഹിക്കുന്നതിനാൽ ഇളവ് നൽകണം എന്നുമായിരുന്നു കര്‍ദിനാളിന്‍റെ ആവശ്യം. കരുണാലയം ഭാരത് മാതാ കോളജ് പരിസരങ്ങളിലെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട കേസുകളിലാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ നേരിടുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഏഴ് കേസുകളാണ് കർദിനാളിനെതിരെയുള്ളത്. 23ന് കാക്കനാട് കോടതി കേസ് പരിഗണിക്കും.

ABOUT THE AUTHOR

...view details