സിറോ മലബാർ സഭ വ്യാജരേഖ കേസ്: ആദിത്യയുടെ പിതാവ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു - fake document
പൊലീസ് തങ്ങളുടെ മകനെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചിരിക്കുകയാണെന്ന് ആദിത്യയുടെ പിതാവ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.
കൊച്ചി: സിറോ മലബാർ സഭ വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് മകനെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചിരിക്കുകയാണെന്ന പരാതിയുമായി ആദിത്യയുടെ പിതാവ്. പൊലീസ് തങ്ങളുടെ മകനെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചിരിക്കുകയാണെന്ന് ആദിത്യയുടെ പിതാവ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. 16-ാം തിയതി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച മകനെ ഇതുവരെ വിട്ടയച്ചില്ലെന്നും മകനെ കുറിച്ച് പൊലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ചിട്ടും കൃത്യമായ വിവരം നൽകാൻ പൊലീസുകാർ തയാറായിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ചിലരുടെ താൽപര്യങ്ങൾക്ക് വേണ്ടി ഇരയാവുകയായിരുന്നു തന്‍റെ മകൻ. കൊച്ചിയിൽ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ സെർവറിൽ നിന്ന് ലഭിച്ച രേഖകളാണ് വൈദികന് നൽകിയതെന്ന് ആദിത്യ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ആദിത്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് വ്യവസായ ഗ്രൂപ്പിന്‍റെ സെർവർ പരിശോധിച്ചെങ്കിലും രേഖകൾ കണ്ടെത്താനായില്ല.