കേരളം

kerala

ETV Bharat / state

വ്യത്യസ്തതയാർന്ന സൺഡേ സ്ക്കൂൾ ഓൺലൈൻ ക്ലാസുകളുമായി മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്ക്കൂൾ അസോസിയേഷന്‍ - online classes

സിനിമകളിൽ ഉപയോഗിച്ചു വരുന്ന ഓഗ്‌മെന്‍റ്‌ റിയാലിറ്റിയും വെർച്വൽ ക്ലാസ് മുറികളും കൊണ്ട് വ്യത്യസ്തമാണ്‌ ഓണ്‍ലൈന്‍ ക്ലാസുകള്‍.

online classes  വ്യത്യസ്തതയാർന്ന സൺഡേ സ്ക്കൂൾ ഓൺലൈൻ ക്ലാസുകളുമായി മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്ക്കൂൾ അസോസിയേഷന്‍
വ്യത്യസ്തതയാർന്ന സൺഡേ സ്ക്കൂൾ ഓൺലൈൻ ക്ലാസുകളുമായി മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്ക്കൂൾ അസോസിയേഷന്‍

By

Published : Aug 3, 2020, 3:26 PM IST

എറണാകുളം: കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ആരാധനാലയങ്ങളുടെയും ആത്മീയ പ്രസ്ഥാനങ്ങളുടെയും പ്രവർത്തനങ്ങൾ തടസപ്പെട്ടതിനാൽ മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്ക്കൂൾ അസോസിയേഷന്‍റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിൽ പ്രഗൽഭരായ അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. എംജെഎസ്എസ്എ പെരുമ്പാവൂർ മേഖല ഡയറക്ടറും വായ്ക്കര സെന്‍റ്‌ മേരീസ് സൺഡേ സ്ക്കൂൾ അധ്യാപകനുമായ എൽബി വർഗീസിന്‍റെ ക്ലാസുകളാണ് വ്യത്യസ്തമാകുന്നത്. സിനിമകളിൽ ഉപയോഗിച്ചു വരുന്ന ഓഗ്‌മെന്‍റ്‌ റിയാലിറ്റിയും വെർച്വൽ ക്ലാസ് മുറികളും കൊണ്ട് കുട്ടികൾക്ക് ആകർഷകമാകുന്നു. പാഠഭാഗത്തിലെ കഥാപാത്രങ്ങളെ ക്ലാസുകളിൽ എത്തിക്കുമ്പോൾ പഠനമുറികൾ ജീവനുള്ളതായി മാറുന്നു. താഴ്ന്ന ക്ലാസുകളിൽ ഇത് വിജയകരമാണെന്ന് എൽ ബി വർഗീസ് പറയുന്നു.

വ്യത്യസ്തതയാർന്ന സൺഡേ സ്ക്കൂൾ ഓൺലൈൻ ക്ലാസുകളുമായി മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്ക്കൂൾ അസോസിയേഷന്‍

ലോക് ഡൗൺ ആയതിനാൽ വീട്ടിൽ തന്നെയാണ് ഓൺലൈൻ ക്ലാസിനാവശ്യമായ സൗകര്യങ്ങൾ ചെയ്തിരിക്കുന്നത്. പുതിയ അവതരണ രീതികൾ കൊണ്ട് പാഠഭാഗങ്ങൾ എളുപ്പത്തിൽ കുട്ടികൾക്ക് മനസിലാക്കുവാൻ കഴിയുന്നു. നൂറ് വർഷം പിന്നിട്ട സൺഡേ സ്ക്കൂൾ പഠന രംഗത്ത് ആദ്യമായിട്ടാണ് ഇത്തരത്തിൽ ക്ലാസുകൾ നടത്തപ്പെടുന്നത്. നൂതന രീതിയിൽ നൂറിൽപ്പരം ക്യാമ്പുകളിൽ വെക്കേഷൻ ബൈബിൾ ക്ലാസുകൾ എടുത്തതിന് അസോസിയേഷന്‍റെ പ്രത്യേകം ആദരവ് ലഭിച്ചിട്ടുള്ള ഇദ്ദേഹം കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനിയറിംഗ് കോളേജിൽ ട്രെയിഡ് ഇൻസ്ട്രക്ടർ ആയി ജോലി ചെയ്യുന്നു. ഇന്ത്യയിലും വിദേശത്തുമായി പ്രവർത്തിക്കുന്ന 750 സൺഡേ സ്ക്കൂളുകളിൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിലായി പതിനായിരത്തോളം അധ്യാപകർക്കും ഒരു ലക്ഷത്തിൽപരം വിദ്യാർത്ഥികൾക്കും അസോസിയേഷന്‍റെ ഓൺലൈൻ ക്ലാസുകൾ പ്രയോജനപ്പെടുന്നുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details