കേരളം

kerala

ETV Bharat / state

കൊച്ചിയിൽ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

മരിച്ചത് അക്വിനാസ് കോളജ് എംഎസ്‌സി ബയോടെക്നോളജി രണ്ടാം വർഷ വിദ്യാർഥിയും തേവര സ്വദേശിയുമായ അബിൻ ജോയ്

By

Published : Jan 5, 2023, 6:19 PM IST

student died in an accident at kochi  അക്വിനാസ് കോളജ്  കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം  കൊച്ചിയിൽ വാഹനാപകടത്തിൽ  അക്വിനാസ് കോളജ് എംഎസ്‌സി ബയോടെക്നോളജി  അബിൻ ജോയി  abin joy  kochi accident  eranakulam accident  എറണാകുളം അപകടം
കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

എറണാകുളം :കൊച്ചിയിൽ വാഹനാപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു. തേവര അക്വിനാസ് കോളജ് വിദ്യാർഥി അബിൻ ജോയ് ആണ് (22) ഇന്ന് രാവിലെ ഇടക്കൊച്ചിയിലുണ്ടായ അപകടത്തിൽ മരിച്ചത്. പെരുമാനൂർ പെരുംപിള്ളി വീട്ടിൽ അഗസ്റ്റിന്‍റെ മകനാണ്.

കോളജിലേക്ക് പോകുന്നതിനിടെ രാവിലെ പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്. അബിൻ ജോയ് സഞ്ചരിച്ച ഇരുചക്ര വാഹനം മറ്റൊരു ഇരുചക്ര വാഹനത്തിൽ തട്ടി നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. ഇതേ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന വാഹനത്തിന് പിറകിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ റോഡിലേക്ക് തെറിച്ചുവീണു.

പിന്നാലെയെത്തിയ സ്വകാര്യ ബസ് വിദ്യാർഥിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഫയർഫോഴ്‌സും പൊലീസും സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.

അനധികൃതമായി ഇടക്കൊച്ചി അക്വിനാസ് കോളജ് പരസരത്ത് വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതും അശ്രദ്ധയോടെയുള്ള മറികടക്കലും കാരണമാണ് അപകടം നടന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മരിച്ച അബിൻ ജോയ് എംഎസ്‌സി ബയോടെക്നോളജി രണ്ടാം വർഷ വിദ്യാർഥിയാണ്.

ABOUT THE AUTHOR

...view details