കേരളം

kerala

ETV Bharat / state

'ശമ്പളത്തിന് അര്‍ഹതയില്ല': സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി - strike by government employees

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്നും സർക്കാർ ഇക്കാര്യത്തിൽ കൃത്യമായ നടപടി എടുക്കണമെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്

പണിമുടക്ക്  ഹൈക്കോടതി  ഹൈക്കോടതി വിധി പണിമുടക്ക്  പണിമുടക്കുന്നവരുടെ ശമ്പളം  പണിമുടക്കിനെതിരെ ഹൈക്കോടതി  ഹൈക്കോടതി പരാമർശം പണിമുടക്ക്  പണിമുടക്ക് നിയമവിരുദ്ധം  ചീഫ് ജസ്റ്റിസ് എസ് മണികുമാർ  ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ച്  സംയുക്ത ട്രേഡ് യൂണിയനുകൾ പണിമുടക്ക്  പണിമുടക്കിനെതിരെ ഹർജി  strike by government employees is illegal  strike by government employees  highcourt order in strike by government employees
ഹൈക്കോടതി

By

Published : Jan 5, 2023, 1:19 PM IST

എറണാകുളം:സർക്കാർ ജീവനക്കാരുടെപണിമുടക്ക് നിയമവിരുദ്ധമാണെന്ന് ആവർത്തിച്ച് ഹൈക്കോടതി. പണിമുടക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നും നിർദേശം. പണിമുടക്കുന്നവർക്ക് ശമ്പളം നൽകുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കാനാണ്, പണിമുടക്കുന്നവർക്ക് ശമ്പളത്തിന് അർഹതയില്ലെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കഴിഞ്ഞ വർഷം സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്‌ത പണിമുടക്കിനെതിരെ തിരുവനന്തപുരം സ്വദേശി ചന്ദ്രചൂഡൻ നായർ സമർപ്പിച്ച പൊതു താത്പര്യ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്. പണിമുടക്കുന്നവർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്നത് ശരിയല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സർവീസ് ചട്ടം റൂൾ 86 പ്രകാരം പണിമുടക്ക് നിയമ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പണിമുടക്കിയ ജീവനക്കാർക്ക് അന്നേ ദിവസം ശമ്പളം അനുവദിച്ചതിനെ നേരത്തെയും കേസ് പരിഗണിക്കവെ കോടതി വിമർശിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

Also read:കൃത്രിമ ഗർഭധാരണത്തിന് പ്രായപരിധി വ്യവസ്ഥ പുനഃപരിശോധിക്കണം: ഹൈക്കോടതി

ABOUT THE AUTHOR

...view details