എറണാകുളം: ക്രിസ്മസിനെ വരവേൽക്കാൻ തൃക്കളത്തൂർ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ യൂത്ത് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് ഭീമൻ നക്ഷത്രം നിർമിച്ചത്. കഴിഞ്ഞ വർഷം 42 അടി നീളമുള്ള നക്ഷത്രമാണ് നിർമ്മിച്ചത്. എന്നാൽ ഇത്തവണ 58 അടി നീളമുള്ള നക്ഷത്രമാണ് പള്ളിയുടെ മുൻഭാഗത്തായി സ്ഥാപിച്ചിരിക്കുന്നത്. ക്രെയിനിന്‍റെ സഹായത്തോടെയാണ് നക്ഷത്രം സ്ഥാപിച്ചത്.
ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഭീമന്‍ നക്ഷത്രമൊരുക്കി തൃക്കളത്തൂർ സെന്‍റ് ജോർജ് യാക്കോബായ പള്ളി
ക്രിസ്മസിനെ വരവേല്‍ക്കാനായി പടുകൂറ്റന്‍ നക്ഷത്രമൊരുക്കിയിരിക്കുകയാണ് മുവാറ്റുപുഴ തൃക്കളത്തൂർ സെന്‍റ് ജോർജ് യാക്കോബായ പള്ളി. മുപ്പതോളം പേര്‍ ചേര്‍ന്നാണ് 42 അടി നീളമുള്ള നക്ഷത്രം നിര്‍മിച്ചിരിക്കുന്നത്.
ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഭീമന്‍ നക്ഷത്രമൊരുക്കി മുവാറ്റുപുഴയിലെ തൃക്കളത്തൂർ സെന്‍റ് ജോർജ് യാക്കോബായ പള്ളി
ഇടവക കുടുംബാഗങ്ങളുടെ വീട്ടിൽ നിന്ന് ശേഖരിച്ച 11 അടക്കാമരങ്ങൾ കൊണ്ടാണ് ഭീമൻ നക്ഷത്രം നിർമിച്ചിരിക്കുന്നത്. യൂത്ത് അസോസിയേഷനിലെ മുപ്പതോളം വരുന്ന പ്രവർത്തകർ പതിനഞ്ച് ദിവസം കൊണ്ടാണ് ഈ നക്ഷത്രം നിര്‍മ്മിച്ചത്. പതിനഞ്ചോളം ട്യൂബുകളുടെ പ്രകാശത്തില്‍ ജ്വലിക്കുന്ന ഭീമൻ നക്ഷത്രം ഏറെ ശ്രദ്ധയാകർഷിക്കുകയാണ്. സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ നക്ഷത്രമാണ് ഇതെന്ന് പള്ളി വികാരി പറഞ്ഞു.