എറണാകുളം:പൗരത്വ ഭേദഗതി ബിൽ പൂർണമായും ഭരണഘടനാ തത്വങ്ങൾക്ക് എതിരാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യൻ ഭരണഘടന പൗരത്വ വിഷയത്തിൽ മതപരമായ വിവേചനം അംഗീകരിക്കുന്നില്ല.ഹിന്ദുത്വ രാഷ്‌ട്രമാക്കാനുള്ള ബി.ജെ.പി അജണ്ടയുടെ ഭാഗമാണിത്. ഇന്ത്യയിലെ ഒരു സമുദായത്തെ പ്രത്യകം ലക്ഷ്യമിട്ടാണ് ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നത്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ സീതാറാം യെച്ചൂരി - citizenship Amendment Bill
പൗരത്വ ബില്ലിനെ രാജ്യസഭയിൽ ശക്തമായി എതിർക്കുമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
പൗരത്വ ഭേദഗതി ബിൽ ഭരണഘടനാ തത്വങ്ങൾക്ക് എതിരെന്ന് സിതാറാം യെച്ചൂരി
ഈ ബില്ലിനെ അംഗീകരിക്കാൻ കഴിയില്ല. മതത്തിന്‍റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ അനുവദിക്കില്ല. രാജ്യവ്യാപകമായി പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം ഉയർന്നുവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ ഇതിന് തെളിവാണ്. നിയമപരമായി പൗരത്വ ബില്ലിനെ എതിർക്കും. പൗരത്വ ബില്ലിനെ രാജ്യസഭയിലും ശക്തമായി എതിർക്കും. മറ്റ് പാർട്ടികളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തുകയാണന്നും യെച്ചൂരി കൊച്ചിയിൽ പറഞ്ഞു.