കേരളം

kerala

ETV Bharat / state

സിൽവർ ലൈൻ സർവേ : സർക്കാർ അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റി - സർക്കാർ അപ്പീൽ നൽകി

സർവേ നടപടികള്‍ ഫെബ്രുവരി ഏഴുവരെ തടഞ്ഞ് സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു

silver line survey  government appeal high court  സിൽവർ ലൈൻ സർവേ  സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ  സർക്കാർ അപ്പീൽ നൽകി  ഹൈക്കോടതി വിധി പറയാൻ മാറ്റി
ഹൈക്കോടതി

By

Published : Feb 4, 2022, 9:00 PM IST

എറണാകുളം :സിൽവ‍ർ ലൈൻ പദ്ധതിയിൽ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. പദ്ധതിക്കായി സർവേ നടത്താൻ എന്ത് തടസമാണുള്ളതെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കുമ്പോൾ ചോദിച്ചു. സർവേ നടത്താൻ നിയമപരമായ തടസം ഇല്ലല്ലോ എന്നും കോടതി ചോദിച്ചു. സര്‍ക്കാരിന് ഇതിന് അധികാരമുണ്ടെന്ന് നിരീക്ഷിച്ച കോടതി പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർവേ ആൻറ് ബൗണ്ടറി ആക്ട് പ്രകാരം സർവേ നടത്താമെന്നും അഭിപ്രായപ്പെട്ടു.

ALSO READവധ ഗൂഢാലോചനാ കേസ് : ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്‌ച

ഹർജിക്കാരുടെ ഭൂമിയിൽ സർവേ തടത്ത സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർണായകമായ നിരീക്ഷണം നടത്തിയത്. സർവേ നടത്തുന്നത് ഫെബ്രുവരി ഏഴുവരെ തടഞ്ഞ് സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യംചെയ്താണ് സർക്കാർ അപ്പീൽ നൽകിയത്.

ABOUT THE AUTHOR

...view details