കേരളം

kerala

ETV Bharat / state

ബ്ലാക്മെയില്‍ കേസിലെ പ്രതികള്‍ റിമാന്‍ഡില്‍

ഷംനയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ, ഷംന പ്രതികളുമായി സംസാരിച്ച ഫോൺ സംഭാഷണം എന്നിവ കോടതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമര്‍പ്പിച്ച  ഹർജി അടുത്ത ആഴ്‌ച പരിഗണിക്കും

shamna case  latest ekm  നടി ഷംന കാസിം ബ്ലാക്ക്‌ മെയില്‍ കേസിലെ പ്രതികളെ റിമാന്‍റ്‌ ചെയ്തു
നടി ഷംന കാസിം ബ്ലാക്ക്‌ മെയില്‍ കേസിലെ പ്രതികളെ റിമാന്‍റ്‌ ചെയ്തു

By

Published : Jul 3, 2020, 10:04 AM IST

എറണാകുളം: നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. പൊലീസ് കസ്റ്റഡിയിലായിരുന്ന ഏഴ് പ്രതികളെയും, ബുധനാഴ്‌ച അറസ്റ്റിലായ അനുബന്ധ കേസിലെ ഒരു പ്രതിയേയുമാണ് കോടതി റിമാന്‍ഡ് ചെയ്തത്.

ഏഴ് പ്രതികളെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ആഭരണങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലുമാണ് ഹാജരാക്കിയത്. മുഹമ്മദ് ഷരീഫ് , റഫീഖ്, ശരത്ത്, രമേശ്, അഷറഫ്, അബ്ദുസലാം, ഹാരിസ് എന്നീ പ്രതികളുടെ കസ്റ്റഡി കാലാവധി പൂർത്തിയാകാൻ ഒരു ദിവസം അവശേഷിക്കെയാണ് പൊലീസ് പ്രതികളെ കോടിതിയിലെത്തിച്ചത്. ഈ പ്രതികളുമായി ബന്ധപ്പെട്ട അന്വേഷണവും തെളിവെടുപ്പും പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പ്രതികളെ കോടതിയിൽ നേരത്തെ ഹാജരാക്കിയത്.

കേസിലെ മറ്റു പ്രതികളായ വാടാനാപ്പിള്ളി സ്വദേശി അബൂബക്കറിനെയും റഹീമിനെയും നേരത്തെ കോടതി റിമാന്‍ഡ് ‌ ചെയ്തിരുന്നു. പ്രതികളെ അങ്കമാലി കറുകുറ്റിയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം ഷംനയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ, ഷംന പ്രതികളുമായി സംസാരിച്ച ഫോൺ സംഭാഷണം എന്നിവ കോടതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമര്‍പ്പിച്ച ഹർജി അടുത്ത ആഴ്‌ച പരിഗണിക്കും.

നടി ഷംന കാസിം ബ്ലാക്ക്‌ മെയില്‍ കേസിലെ പ്രതികളെ റിമാന്‍റ്‌ ചെയ്തു

For All Latest Updates

ABOUT THE AUTHOR

...view details