കൊച്ചി: നടൻ ഷെയ്ൻ നിഗത്തെ അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്തുനൽകി. ചലച്ചിത്ര നിർമാതാക്കളുടെ സംഘടനകളുടെ ആവശ്യപ്രകാരമാണ് നടപടി. നിർമാതാക്കൾക്ക് മനോരോഗമാണെന്ന വിവാദ പ്രസ്താവനയെ തുടർന്നാണ് കേരള ഫിലിം പ്രെഡ്യൂസേഴ്സ് അസോസിയേഷൻ ഷെയിനെതിരായ നീക്കം ശക്തമാക്കിയത്.
നടന്‍ ഷെയ്‌ന്‍ നിഗത്തെ അന്യഭാഷാ ചിത്രങ്ങളിലും വിലക്കാന്‍ നിര്‍മാതാക്കളുടെ നീക്കം - ഫെഫ്ക
നിർമാതാക്കൾക്ക് മനോരോഗമാണെന്ന വിവാദ പ്രസ്താവനയെ തുടർന്നാണ് കേരള ഫിലിം പ്രെഡ്യൂസേഴ്സ് അസോസിയേഷൻ ഷെയിനെതിരായ നീക്കം ശക്തമാക്കിയത്
വെയിൽ സിനിമയുടെ നിർമാതാവ് ജോബി ജോർജുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഷെയ്‌നും നിർമാതാക്കളും തമ്മിൽ പ്രശ്നം തുടങ്ങിയത്. താരസംഘടന അമ്മ ഇടപെട്ട് ഈ പ്രശ്നം രമ്യമായി പരിഹരിച്ചിരുന്നു. മുൻ ധാരണ പ്രകാരം വെയിൽ സിനിമ ചിത്രീകരണം ആരംഭിച്ചെങ്കിലും പൂർത്തിയാക്കാതെ ഷെയ്‌ന്‍ ഇറങ്ങി പോയന്നാണ് സംവിധായകന്‍റെയും നിർമാതാക്കളുടെയും ആരോപണം. ഇതേ തുടർന്നാണ് നിർമാതാക്കളുടെ സംഘടന നടനെതിരെ വിലക്ക് പ്രഖാപിച്ചത്. എന്നാൽ മുൻധാരണ പ്രകാരം നിശ്ചയിച്ച ദിവസത്തേക്കാൾ കൂടുതൽ ദിവസം സിനിമയുമായി സഹകരിച്ചുവെന്നാണ് ഷെയ്‌ന്‍ വ്യക്തമാക്കിയത്.
ഇതേതുടർന്നാണ് താരസംഘടന അമ്മ സംവിധായകരുടെ സംഘടന ഫെഫ്ക്കയുമായും നിർമാതാക്കളുടെ സംഘടനയുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ മുൻകൈ എടുത്തത്. തിരുവനന്തപുരത്ത് ചലച്ചിത്ര മേളയിൽ പങ്കെടുത്ത് നിർമാതാക്കൾക്കെതിരെ മോശം പരാമർശം നടത്തുകയും, മന്ത്രി എ.കെ.ബാലനുമായി വിഷയം ചർച്ച ചെയ്യുകയും ചെയ്തതോടെയാണ് ഷെയ്‌നുമായുള്ള ഒത്തുതീർപ്പ് ചർച്ചകൾ സിനിമാ സംഘടനകൾ അവസാനിപ്പിച്ചത്. ഇതോടെയാണ് നിർമാതാക്കളുടെ നടനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.