കേരളം

kerala

By ETV Bharat Kerala Team

Published : Jan 18, 2024, 8:29 AM IST

Updated : Jan 18, 2024, 9:29 AM IST

ETV Bharat / state

മഹാരാജാസ് കോളജില്‍ എസ്‌എഫ്‌ഐ നേതാവിന് കുത്തേറ്റു ; ആക്രമണം സംഘര്‍ഷത്തിന് പിന്നാലെ

SFI Leader stabbed at Maharajas College: ആക്രമിക്കപ്പെട്ടത് യൂണിറ്റ് സെക്രട്ടറി. പരിക്ക് ഗുരുതരം. ആക്രമണത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെന്ന് എസ്‌എഫ്‌ഐ.

Maharajas College students clash  SFI Leader stabbed  എസ്‌എഫ്‌ഐ നേതാവിന് കുത്തേറ്റു  മഹാരാജാസ് കോളജില്‍ സംഘര്‍ഷം
sfi-leader-stabbed-at-maharajas-college

എസ്‌എഫ്‌ഐ നേതാവിന് കുത്തേറ്റു

എറണാകുളം :മഹാരാജാസ് കോളജിൽ വിദ്യാർഥി സംഘർഷം (Maharajas College students clash). എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു (SFI Leader stabbed at Maharajas). യൂണിറ്റ് സെക്രട്ടറി നാസർ അബ്‌ദുറഹ്മാനാണ് ക്യാമ്പസിൽ വച്ച് കുത്തേറ്റത്.

പരിക്ക് ഗുരുതരമായതിനാൽ അബ്‌ദുറഹ്മാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (ജനുവരി 17) രാത്രിയിലായിരുന്നു ആക്രമണം നടന്നത്. നാടക പരിശീലനം കഴിഞ്ഞ് മടങ്ങവെ ഒരു കൂട്ടം വിദ്യാർഥികൾ ചേർന്ന് ആക്രമണം നടത്തുകയായിരുന്നു എന്നാണ് ആരോപണം. ഫ്രറ്റേണിറ്റി പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്.

ബുധനാഴ്‌ച കോളജ് അറബിക് ഡിപ്പാർട്ട്മെന്‍റ് അധ്യാപകനായ നിസാമുദീന് മർദനമേറ്റിരുന്നു. ഹാജർ കുറഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതർക്കത്തിൽ വിദ്യാർഥി ആക്രമണം നടത്തിയെന്നാണ് അധ്യാപകൻ പറയുന്നത്. ഇതേതുടർന്ന് ഒരു വിദ്യാർഥിയെ കോളജിൽ നിന്ന് സസ്പെന്‍ഡ് ചെയ്‌തിരുന്നു.

അധ്യാപകനെതിരായ ആക്രമണത്തിന് പിന്നിൽ ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്ന് ആരോപിച്ച് ക്യാമ്പസിൽ എസ്എഫ്ഐ പ്രതിഷേധം നടത്തി. ഇതിന്‍റെ തുടർച്ചയാണ് ഇന്നലെ രാത്രി വൈകി ക്യാമ്പസിലുണ്ടായ സംഘർഷവും. ഒരിടവേളയ്ക്ക് ശേഷം മഹാരാജാസ് കോളജ് വീണ്ടും സംഘർഷ ഭരിതമാകുന്ന സാഹചര്യത്തിൽ പൊലീസ് സമാധാനന്തരീക്ഷം നില നിർത്താൻ ആവശ്യമായ ശക്തമായ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. കോളജിലും പരിസരങ്ങളിലും പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Last Updated : Jan 18, 2024, 9:29 AM IST

ABOUT THE AUTHOR

...view details