എറണാകുളം : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്ക്ക് ജാമ്യമില്ല. ജാമ്യഹർജി ഹൈക്കോടതിയും തള്ളി. വിദ്യാർഥിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് ഹൈക്കോടതി നേരത്തെ ആർഷോയുടെ ജാമ്യം റദ്ദാക്കിയത്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്ക്ക് ജാമ്യമില്ല ; ഹര്‍ജി ഹൈക്കോടതിയും തള്ളി
എറണാകുളം ജില്ല കോടതിക്ക് പിന്നാലെ ആര്‍ഷോയുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതിയും
എസ്എഫ് .ഐ സംസ്ഥാന സെക്രട്ടറിയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി
തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്‌ത് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു എസ്എഫ്ഐ നേതാവ്. പിന്നീട് കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. 2018ൽ വിദ്യാർഥിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയവെ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്.