കേരളം

kerala

ETV Bharat / state

കെഎസ്ആര്‍ടിസി ബസില്‍ അടുത്തിരുന്ന് യുവതിയോട് മോശം പെരുമാറ്റവും സ്വയംഭോഗവും ; യുവാവ് അറസ്റ്റില്‍ - kerala news updates

അടുത്തിരുന്ന് യുവതിയുടെ ദേഹത്ത് സ്‌പര്‍ശിച്ച യുവാവ്, സ്വയംഭോഗവും ചെയ്‌തു. ചോദ്യം ചെയ്‌തതോടെ യുവാവ് ബസില്‍ നിന്ന് ഇറങ്ങിയോടി. പിന്തുടര്‍ന്ന് പിടികൂടി ബസ് ജീവനക്കാര്‍

Sexual harassment in KSRTC  യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം  ബസില്‍ യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം  കെഎസ്ആര്‍ടിസി  നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
കോഴിക്കോട് സ്വദേശി സവാദ്

By

Published : May 18, 2023, 6:10 PM IST

എറണാകുളം :കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശി സവാദാണ് പിടിയിലായത്. ബുധനാഴ്‌ച രാവിലെ തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കി‌ടെ അങ്കമാലിയില്‍ വച്ചായിരുന്നു സംഭവം.

അങ്കമാലിയില്‍ വച്ച് ബസില്‍ കയറിയ സവാദ് യുവതിയുടെ തൊട്ടടുത്ത സീറ്റിലിരിക്കുകയും പരിചയപ്പെടുകയും ചെയ്‌തു. തുടര്‍ന്ന് യുവതിയെ സ്‌പര്‍ശിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി ബഹളംവച്ചതോടെ ബസിലെ കണ്ടക്‌ടര്‍ വിഷയത്തില്‍ ഇടപെട്ടു.

പരാതി നല്‍കാന്‍ തയ്യാറാണെങ്കില്‍ പൊലീസില്‍ വിവരം അറിയിക്കാമെന്ന് യുവതിയോട് ബസ് ജീവനക്കാര്‍ അറിയിച്ചു. ഇതിനായി ബസ് നിര്‍ത്തിയപ്പോള്‍ ഇയാള്‍ ബസ് ജീവനക്കാരെ തള്ളിമാറ്റി ബസില്‍ നിന്നിറങ്ങിയോടി. തുടര്‍ന്ന് തെരച്ചില്‍ നടത്തിയ ബസ് ജീവനക്കാര്‍ എയര്‍പോര്‍ട്ട് സിഗ്നലില്‍ വച്ച് ഇയാളെ പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

പ്രതിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പെണ്‍കുട്ടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ദൃശ്യങ്ങള്‍ പുറത്തെത്തിയതോടെ നിരവധി പെണ്‍കുട്ടികളാണ് ഇയാളില്‍ നിന്ന് നേരത്തെ ഇത്തരം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അറിയിച്ചത്. അതേസമയം ബസില്‍ വച്ച് ഇത്തരത്തിലൊരു പ്രശ്‌നം നേരിടേണ്ടി വന്നിട്ടും സഹയാത്രികരാരും പ്രതികരിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

ABOUT THE AUTHOR

...view details