എറണാകുളം: ദിലീപിനെ കേന്ദ്ര കഥാപാത്രമായി നിർമിക്കാനിരുന്ന പിക്ക് പോക്കറ്റ് എന്ന സിനിമയിൽ നിന്ന് പിന്മാറിയത് സംവിധായകൾ ബാലചന്ദ്ര കുമാറെന്ന് തിരക്കഥാകൃത്ത് റാഫി. സിനിമ ഒഴിവാക്കുന്നതായി കഴിഞ്ഞ ഒരു വർഷത്തിനുള്ളിലാണ് ബാലചന്ദ്രകുമാർ തന്നെ അറിയിച്ചത്.
പല കാരണങ്ങളാൽ സിനിമ ചിത്രീകരണം വൈകിയിരുന്നു. മറ്റൊരു സിനിമ വന്നതോടെയാണ് ഈ സിനിമ നിർമിക്കാൻ കഴിയാതെ പോയതെന്ന് റാഫി പറഞ്ഞു. സിനിമ നീണ്ടു പോകുന്നതിൽ ബാലചന്ദ്ര കുമാറിന് മാനസിക വിഷമം ഉണ്ടായിരുന്നു.
സിനിമ നീണ്ടുപോകുന്നതിൽ ബാലചന്ദ്ര കുമാറിന് വിഷമമുണ്ടായിരുന്നു: തിരക്കഥാകൃത്ത് റാഫി എന്നാൽ എന്ത് കൊണ്ടാണ് സിനിമയിൽ നിന്ന് പിന്മാറുന്നതെന്ന് തന്നോട് പറഞ്ഞിരുന്നില്ല. ദിലീപും ബാലചന്ദ്ര കുമാറും തമ്മിൽ പ്രശ്‌നങ്ങൾ ഉള്ളതായി അറിയില്ല. പിക്ക് പോക്കറ്റ് സിനിമയിലെ കഥാപാത്രത്തിനോട് ദിലീപിന് നല്ല താൽപര്യം ഉണ്ടായിരുന്നു എന്നും റാഫി വ്യക്തമാക്കി.
അതേസമയം, ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നെഗറ്റീവ് ക്യാരക്‌ടർ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നാണ് സിനിമയിൽ നിന്നും പിന്മാറിയതിനെ കുറിച്ച് ദിലീപ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. എന്നാൽ ഇത് റാഫി നിഷേധിച്ചു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്‌ദരേഖയിൽ റാഫിയുടെ ശബ്‌ദമുണ്ടായിരുന്നു. ഇത് പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു സാക്ഷിയെന്ന നിലയിൽ ക്രൈം ബ്രാഞ്ച് റാഫിയെ കളമശ്ശേരി ഓഫിസിലേക്ക് വിളിപ്പിച്ചത്.
Also Read: നടിയെ ആക്രമിച്ച കേസ്: വിചാരണ നീട്ടണമെന്ന ഹർജി സുപ്രീം കോടതി തള്ളി, ദിലീപിനെതിരെ മാധ്യമ വിചാരണയെന്ന് അഭിഭാഷകൻ