എറണാകുളം:സർദാർ വല്ലഭായ് പട്ടേലിന്‍റെ സ്വപ്നം സമ്പൂർണമായി സാക്ഷാത്കരിച്ചുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ഭരണഘടനയിലെ 370-ാം വകുപ്പ് നീക്കം ചെയ്തതോടെയാണ് ഇത് സാധ്യമായതെന്നും അദേഹം പറഞ്ഞു. രാജ്യത്തെ അഞ്ഞുറിലധികം വരുന്ന നാട്ടുരാജ്യങ്ങളെ ഇന്ത്യയുടെ പതാകക്ക് കീഴിലേക്ക് കൊണ്ടുവന്നത് ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ പട്ടേലാണ്.
സർദാർ വല്ലഭായ് പട്ടേലിന്‍റെ സ്വപ്നം സമ്പൂർണമായി സാക്ഷാത്കരിച്ചു: വി മുരളീധരന്‍ - muralidharan
കൊച്ചിയിൽ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 144ാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായായി സംഘടിപ്പിച്ച റണ്‍ ഫോര്‍ യൂണിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി

സർദാർ വല്ലഭായ് പട്ടേലിന്‍റെ സ്വപ്നം സമ്പൂർണ്ണമായി സാക്ഷാത്കരിച്ചു;വി മുരളീധരന്‍
സർദാർ വല്ലഭായ് പട്ടേലിന്‍റെ സ്വപ്നം സമ്പൂർണമായി സാക്ഷാത്കരിച്ചു: വി മുരളീധരന്‍
താൽകാലികമായി ഉൾപ്പെടുത്തിയ മുന്നൂറ്റി എഴുപതാം വകുപ്പ് നീക്കം ചെയ്ത് ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മാറ്റിയിരിക്കുകയാണ്. ഇതിനു ശേഷം നടക്കുന്ന ദേശീയ ഏകത ദിനം കൂടിയാണ് രാജ്യം ആചരിക്കുന്നതെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. കൊച്ചിയിൽ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 144ാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായായി സംഘടിപ്പിച്ച റണ്‍ ഫോര്‍ യൂണിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എറണാകുളം ഗാന്ധി സ്ക്വയറിൽ നിന്നും തുടങ്ങിയ കൂട്ടയോട്ടം ഹൈക്കോടതി ജംഗ്ഷനിൽ സമാപിച്ചു.
Last Updated : Oct 31, 2019, 11:00 AM IST