എറണാകുളം: കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്‌ഡൗണില്‍ ദുരിതത്തിലായി സംസ്ഥാനത്തെ ചെറുകിട റബർ തോട്ടം കർഷകരും ടാപ്പിങ് തൊഴിലാളികളും. റബർ ഷീറ്റ് വിറ്റ് ലഭിച്ചിരുന്ന തുച്ഛമായ നിത്യ വരുമാനം ആയിരുന്നു ഇവരുടെ ഏക ആശ്വാസം.
ലോക്‌ഡൗണില്‍ ദുരിതത്തിലായി റബർ കർഷകർ - rubber farmers at ernakulam
റബറിന് ഭീമമായ വിലത്തകർച്ചയുണ്ടായതിനെ തുടർന്ന് പലരുടെയും തോട്ടങ്ങൾ പാട്ടത്തിനെടുത്ത് ടാപ്പിങ് നടത്തി ഷീറ്റുകൾ ഉണക്കി വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് പല ടാപ്പിങ് തൊഴിലാളികളും ഉപജീവനം നടത്തുന്നത്. എന്നാല്‍ ലോക്‌ഡൗൺ ആയതോടെ ഇതും ഇല്ലാതായി
റബറിന് ഭീമമായ വിലത്തകർച്ചയുണ്ടായതിനെ തുടർന്ന് പലരുടെയും തോട്ടങ്ങൾ പാട്ടത്തിനെടുത്ത് ടാപ്പിങ് നടത്തി ഷീറ്റുകൾ ഉണക്കി വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് പല ടാപ്പിങ് തൊഴിലാളികളും ഉപജീവനം നടത്തുന്നത്. ഇത്തരത്തിൽ കിട്ടുന്ന പാട്ടസംഖ്യയെ മാത്രം ആശ്രയിച്ചു കഴിയുന്ന റബർ കർഷകരും വിരളമല്ല. റബർ ടാപ്പ് ചെയ്ത് ഉണ്ടാക്കുന്ന റബർഷീറ്റോ റബർ പാലോ എടുക്കാൻ ആളില്ല. ചെറുകിട റബർഷീറ്റ് കച്ചവട സ്ഥാപനങ്ങൾ തുറക്കാത്തതും തിരിച്ചടിയാണ്.
റബർ ഉപയോഗിച്ച് നിർമിക്കുന്ന വസ്തുക്കളുടെ കമ്പനികൾ ലോക്‌ഡൗണിനെ തുടർന്ന് നിശ്ചലമായി. റബർ കർഷകരുടെ ദുരതത്തിന് പരിഹാരം കാണാൻ അടിയന്തരമായും പരിഹാരമുണ്ടാക്കാൻ സർക്കാർ പാക്കേജ് പ്രഖ്യാപിച്ച് സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയതായി കേരള സ്റ്റേറ്റ് ചെറുകിട തോട്ടം റബർ ടാപ്പേഴ്‌സ് ആൻഡ് ഫാർമേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് വി.പി വർക്കി ജനറൽ സെക്രട്ടറി മനോജ് ഗോപി എന്നിവർ പറഞ്ഞു.