എറണാകുളം:കേരള ഫിഷറീസ് സര്‍വകലാശാലയുടെ ഇടക്കാല വിസിയായി ഡോ.റോസലിന്‍ഡ് ജോര്‍ജ് ചുമതലയേറ്റു. വിസിയായിരുന്ന ഡോ. റിജി കെ ജോണിന്‍റെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഡോ.റോസലിന്‍ഡ് ജോര്‍ജിനെ ഇടക്കാല വിസിയായി ചാന്‍സലര്‍ നിയമിച്ചത്. സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് ഫിഷറീസ് സയന്‍സ് ഡീന്‍ ആയിരുന്നു ഡോ. റോസലിന്‍ഡ്.
കുഫോസിന്‍റെ ഇടക്കാല വിസിയായി ഡോ. റോസലിന്‍ഡ് ജോര്‍ജ് ചുമതലയേറ്റു - KUFOS news
ഭരണസ്‌തംഭനം ഒഴിവാക്കാനായി ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് റോസലിന്‍ഡ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു
കുഫോസിന്‍റെ ഇടക്കാല വിസിയായി ഡോ. റോസലിന്‍ഡ് ജോര്‍ജ് ചുമതലയേറ്റു
ഭരണസ്‌തംഭനം ഇല്ലാതാക്കാനാണ് തനിക്ക് വിസിയുടെ താത്‌കാലിക ചുമതല നല്‍കിയിരിക്കുന്നതെന്ന് ഡോ.റോസലിന്‍ഡ് പറഞ്ഞു. ദൈനംദിന കാര്യങ്ങളാണ് നിര്‍വഹിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പയ്യന്നൂരിൽ അനുവദിച്ച പുതിയ കോളജുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും അവർ വ്യക്തമാക്കി. അതേസമയം ഗവർണറുടെ നിയമനത്തിനെതിരെ പ്രതിഷേധങ്ങളൊന്നുമുണ്ടായില്ല.