എറണാകുളം: എട്ട് വർഷത്തെ സേവനത്തിന് ശേഷം കെ 9 സ്ക്വാഡിലെ ഔദ്യോഗിക ജീവിതത്തിൽ നിന്നും റൂണി എന്ന നായ പടിയിറങ്ങി. 2014 ൽ ആണ് റൂണി കെ 9 സ്ക്വാഡിൽ ചേർന്നത്. എറണാകുളം ജില്ലയിൽ മോഷണം, കൊലപാതകം, ആളുകളെ കാണാതാവൽ തുടങ്ങിയ കേസുകളിലെ സഹായിയായി, ട്രാക്കർ ഡോഗ് വിഭാഗത്തിലായിരുന്നു സേവനം.
ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് റൂണി: ഇനി ഓൾഡ് ഏജ് ഹോമില്‍ വിശ്രമജീവിതം - kerala latest news
കെ 9 സ്ക്വാഡിൽ നിന്നാണ് റൂണി വിരമിച്ചത്. സേവന കാലത്ത് നിരവധി കേസുകളിൽ പൊലീസിനെ സഹായിച്ചു.
ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് റൂണി: ഇനി ഓൾഡ് ഏജ് ഹോമിലെ വിശ്രമകാലം
എല്ലാവരുടേയും ഇഷ്‌ടതാരമായ റൂണിയുടെ യാത്രയയപ്പ് ചടങ്ങ് സ്നേഹ നിർഭരമായിരുന്നു. ചടങ്ങിൽ സബ് ഇൻസ്പെക്‌ടർ സാബു പോൾ സല്യൂട്ട് സ്വീകരിച്ചു. ഒപ്പമുണ്ടായിരുന്ന അഞ്ച് നായകളും സല്യൂട്ട് ചെയ്‌തു.
തുടർന്ന് പ്രത്യേക വാഹനത്തിൽ തൃശൂരിലേക്ക് കൊണ്ടുപോയി. ഇനി കേരള പൊലീസ് അക്കാദമയിലെ 'ഓൾഡ് ഏജ് ഹോം' ആയ വിശ്രാന്തിയിൽ വിശ്രമ ജീവിതം നയിക്കും. ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട റൂണിക്ക് ഒമ്പത് വയസുണ്ട്.