കേരളം

kerala

ETV Bharat / state

ജൈവ നെൽകൃഷി; വിളവെടുപ്പ് നടന്നു

യന്ത്രസഹായത്തോടെ ചെയ്യുന്ന ജൈവ നെൽകൃഷി ലാഭകരമാണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പെരിയാർ ഫാർമേഴ്സ് ക്ലബ് ഭാരവാഹികൾ.

By

Published : Jan 6, 2020, 9:50 PM IST

Updated : Jan 6, 2020, 10:23 PM IST

ജൈവ നെൽകൃഷി  Rice Cultivation at ernakulam  Rice Cultivation
ജൈവ നെൽകൃഷി

എറണാകുളം: കോതമംഗലം, കീരംപാറ സർവീസ് സഹകരണ ബാങ്കിന്‍റെ കീഴിലുള്ള പെരിയാർ ഫാർമേഴ്സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ ജൈവ നെൽ കൃഷിയുടെ വിളവെടുപ്പ് ആന്‍റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഊഞ്ഞാപ്പാറയിലെ മഞ്ഞയിൽ പാടശേഖരത്തിലെ ഏഴ് ഏക്കർ സ്ഥലത്താണ് ജൈവ നെൽകൃഷി നടത്തിയത്. തുടർച്ചയായ ആറാമത്തെ വർഷമാണ് പൂർണമായും യന്ത്രവൽകൃത ജൈവ നെൽകൃഷി ഇവിടെ നടത്തുന്നത്.

ജൈവ നെൽകൃഷി; വിളവെടുപ്പ് നടന്നു

ഏഴേക്കർ നെൽപ്പാടം ഒറ്റദിവസം കൊണ്ട് കൊയ്ത്, മെതിച്ച് നെല്ല് ആക്കി മാറ്റാൻ യന്ത്രവൽകൃത രീതി കൊണ്ട് സാധിക്കും. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന നെല്ല് തവിടു കളയാതെ അരിയാക്കി ആണ് വിൽപന നടത്തുന്നത്. യന്ത്രസഹായത്തോടെ ചെയ്യുന്ന ഈ ജൈവ നെൽകൃഷി ലാഭകരമാണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പെരിയാർ ഫാർമേഴ്സ് ക്ലബ് ഭാരവാഹികൾ പറഞ്ഞു.
കീരംപാറ, ഊഞ്ഞാപ്പാറ, വെളിയേൽച്ചാൽ എന്നിവിടങ്ങളിലെ സ്കൂളുകളിലെ കുട്ടികൾ കൊയ്ത്തു കാണാൻ പാടശേഖരത്തിൽ എത്തിയിരുന്നു. വിവിധ ജനപ്രതിനിധികളും പ്രദേശവാസികളായ കർഷകരും ചടങ്ങിൽ പങ്കെടുത്തു.

Last Updated : Jan 6, 2020, 10:23 PM IST

ABOUT THE AUTHOR

...view details