നിരോധിത പുകയില ഉത്പന്നങ്ങളുമായി പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ - seized with banned tobacco products
പശ്ചിമ ബംഗാൾ സ്വദേശികളായ മിറജ് മണ്ഡൽ (29), ഹസ്സൻ സാജ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
നിരരോധിത പുകയില ഉത്പന്നങ്ങൾ
കൊച്ചി:അങ്കമാലി ഇളവൂർ കവലയിൽ വില്പനയ്ക്കായി കൊണ്ടുവന്ന 50 കെട്ട് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ മിറജ് മണ്ഡൽ (29), ഹസ്സൻ സാജ (23) എന്നിവരാണ് നിരോധിത പുകയിലയുമായി അങ്കമാലി പൊലീസിന്‍റെ പിടിയിലായത്. ഇളവൂർ കവലയിൽ നിന്നും പുളിയനം ഭാഗത്ത് വില്പനകായി കൊണ്ടു പോകുന്ന വഴിയാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 20 പാക്കറ്റ് വീതമുള്ള 50 ബണ്ടിൽ പുകയിലയാണ് കണ്ടെത്തിയത്. പ്രതികൾക്കെതിരെ കേസെടുത്തു.