കേരളം

kerala

ETV Bharat / state

പി.സി ജോർജിന് എതിരായ പീഡനക്കേസ്: പരാതിക്കാരി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും - PC George

ജാമ്യം നൽകിയ കീഴ്‌കോടതി ഉത്തരവ് തെറ്റെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്

rape case against PC George High Court consider complainant petition petition  rape case against PC George High Court may consider the petition filed by the complainant petition  പി സി ജോർജിനെതിരായ പീഡനക്കേസ്  പി സി ജോർജിനെതിരെ പരാതിക്കാരി നൽകിയ ഹർജി  സരിത നായക പിസി ജോർജ് വിവാദം  saritha nair pc george controversy
പി.സി ജോർജിന് എതിരായ പീഡനക്കേസ്: പരാതിക്കാരി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

By

Published : Jul 5, 2022, 2:42 PM IST

എറണാകുളം:പീഡനശ്രമ കേസിൽ പി.സി ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് (ജൂലൈ 05) പരിഗണിച്ചേക്കും. ജാമ്യം നൽകിയ കീഴ്‌കോടതി ഉത്തരവ് തെറ്റെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.

പീഡന പരാതിയിന്മേൽ പി.സി ജോർജിന് എതിരെ പൊലീസ് പ്രധാനപ്പെട്ട വകുപ്പുകൾ ചുമത്തിയില്ലെന്നും, മ്യൂസിയം എസ്.എച്ച്.ഒ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഹർജിയിൽ ആരോപണമുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമായിരുന്നു പരാതി. കേസിൽ ഉപാധികളോടെയായിരുന്നു പി.സി ജോർജിന് കീഴ്‌കോടതി ജാമ്യം അനുവദിച്ചത്.

ABOUT THE AUTHOR

...view details