കേരളം

kerala

ETV Bharat / state

കെ.ടി ജലീല്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടണം: രമേശ് ചെന്നിത്തല

'കോഴിക്കോട് സർവകലാശാലയിൽ യു.ഡി.എഫ് ഇതുപോലെയല്ല മാർക്ക് ദാനം നടത്തിയത്. സിലബസിലെ അപാകത പരിഹരിക്കാൻ മുഴുവൻ കുട്ടികൾക്കുമായാണ് മാർക്ക് ദാനം നൽകിയത്'

കെ.ടി. ജലീൽ മന്ത്രി സ്ഥാനത്തുനിന്നും മാറി ജുഡീഷ്യൽ അന്വേഷണത്തെ നേരിടണമെന്ന് രമേശ് ചെന്നിത്തല

By

Published : Oct 17, 2019, 3:11 PM IST

Updated : Oct 17, 2019, 5:09 PM IST

എറണാകുളം: മന്ത്രി കെ.ടി ജലീല്‍ മന്ത്രി സ്ഥാനം രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാർക്ക് ദാനത്തിൽ മന്ത്രിക്ക് ശരിയായ മറുപടിയില്ലെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. വ്യക്തമായ തെളിവ് നിരത്തിയിട്ടും തെളിവുണ്ടോയെന്നാണ് മന്ത്രി ചോദിക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തെ സർക്കാർ പൂർണമായി തകർത്തു. സംസ്ഥാനത്ത് മാർക്ക് കുംഭകോണമാണ് നടക്കുന്നത്. അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്ത വിവരം മാധ്യമങ്ങളിൽ വന്നുകഴിഞ്ഞു. ഇനി എന്ത് തെളിവാണ് വേണ്ടതെന്നും ഇതിനെക്കുറിച്ച് മുഖ്യമന്ത്രി അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കെ.ടി ജലീല്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടണം: രമേശ് ചെന്നിത്തല

കോഴിക്കോട് സർവകലാശാലയിൽ യു.ഡി.എഫ് ഇതുപോലെയല്ല മാർക്ക് ദാനം നടത്തിയത്. സിലബസിലെ അപാകത പരിഹരിക്കാൻ മുഴുവൻ കുട്ടികൾക്കുമായാണ് മാർക്ക് ദാനം നൽകിയത്. എന്നാൽ ഇപ്പോൾ മാർക്ക് കച്ചവട ചന്തയായി അദാലത്ത് മാറിയതായും ഗൗരവകരമായി ഈ വിഷയത്തെ മുഖ്യമന്ത്രി കാണണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Last Updated : Oct 17, 2019, 5:09 PM IST

ABOUT THE AUTHOR

...view details