കേരളം

kerala

ETV Bharat / state

Rajeev Chandrashekar Replied CM : 'തന്നെ വർഗീയവാദി എന്ന് വിളിക്കാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശം, തീവ്ര ഗ്രൂപ്പുകളോട് കേരളത്തിൽ മൃദു സമീപനം'; രാജീവ് ചന്ദ്രശേഖർ

CM Criticized Him related Kalamassery Blast : സർക്കാരിൻ്റെ വീഴ്‌ച മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Rajeev Chandrashekar Replied CM  CM Criticized Him related Kalamassery Blast  Kalamassery Blast  CM statement against Rajeev Chandrashekar  CM press meet  കേരളത്തിൽ തീവ്രവാദി ഗ്രൂപ്പുകളോട് മൃദു സമീപനം  രാജീവ് ചന്ദ്രശേഖറിന്‍റെ മറുപടി  മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖർ  മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി  താൻ വർഗീയവാദിയല്ല രാജീവ് ചന്ദ്രശേഖർ
Rajeev Chandrashekar Replied CM

By ETV Bharat Kerala Team

Published : Oct 30, 2023, 3:44 PM IST

Updated : Oct 31, 2023, 4:20 PM IST

രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട്

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നില്‍ക്കുന്നതായും രാജീവ്‌ ചന്ദ്രശേഖർ കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി (Rajeev Chandrashekar Replied CM Pinarayi Vijayan).

വർഗീയതയുടെ വിഷം ചീറ്റുന്ന ആളായി മുഖ്യമന്ത്രി തന്നെ വിമർശിച്ചു. താൻ വർഗീയ വാദിയാണെന്ന് ആർക്കും പറയാനാവില്ല. എല്ലാ മതവിഭാഗക്കാരുമായി അടുത്ത സൗഹൃദം പുലർത്തുന്നയാളാണ് താൻ.

സർക്കാരിൻ്റെ വീഴ്‌ച മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നത്. തന്നെ വർഗീയവാദി എന്ന് വിളിക്കാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ഇന്നലെ പറഞ്ഞത് എതെങ്കിലും സമുദായത്തിന് എതിരല്ലെന്നും ഹമാസിന് എതിരാണന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു. കേരളത്തിൽ വർഗീയ ശക്തികളെ കോൺഗ്രസും സിപിഎമ്മും പ്രോത്സാഹിപ്പിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ഇത്തരം പ്രീണനങ്ങളെ വിമർശിക്കുന്ന ബിജെപിയെ വർഗീയ വാദികളായി ചിത്രീകരിക്കുന്നു.

എലത്തൂർ തീവയ്‌പ്പ് കേസിലെ പ്രതിയെ മാനസിക രോഗിയായി ചിത്രീകരിച്ചു. അയാൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പിന്നീട് തെളിഞ്ഞു. കോൺഗ്രസിലേയും കമ്മ്യൂണിസ്‌റ്റ്‌കളിലേയും ആളുകൾ ഇന്നലെ ഡൊമിനിക് മാർട്ടിൻ കുറ്റം സമ്മതിച്ചപ്പോൾ അത് ആഘോഷിക്കുകയായിരുന്നു.

2016 മുതൽ കേരളത്തിൽ ആളുകൾ തീവ്രവാദ സംഘടനകളിൽ ചേരുന്നു. ഭീകരവാദം ചൂണ്ടി കാണിക്കുന്നത് വർഗീയ വാദം അല്ല. അത് ഒരു പൗരന്‍റെ ഉത്തരവാദിത്തമാണന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ALSO READ:Kalamassery Blast All Party Meeting: ഒറ്റക്കെട്ടായി കേരളം; രാജ്യവിരുദ്ധമായ കിംവദന്തികള്‍ അനുവദിക്കില്ലെന്ന് സര്‍വകക്ഷി യോഗം

പ്രമേയത്തെ ആരും എതിര്‍ക്കാതെസര്‍വകക്ഷി യോഗം :മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വകക്ഷി യോഗത്തില്‍ രാജ്യവിരുദ്ധമായ കിംവദന്തികള്‍ക്കെതിരെ ജാഗ്രത ഉണ്ടാകണമെന്ന പ്രമേയം സര്‍വകക്ഷി യോഗം ഏകകണ്‌ഠമായി അംഗീകരിച്ചു (All Party Meeting On Kalamassery Blast).

അതേസമയം പ്രമേയത്തെ ആരും എതിര്‍ത്തില്ല. കേരളത്തിന്‍റെ പൊതുസാമൂഹിക സാഹചര്യം ഇല്ലാതാക്കാന്‍ വ്യഗ്രതയുള്ളവര്‍ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ എന്ത് വില കൊടുത്തും അതിജീവിക്കണമെന്നും ഊഹാപോഹങ്ങളും കെട്ടുകഥകളും കിംവദന്തികളും പടര്‍ത്തി സമൂഹത്തില്‍ സ്‌പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമങ്ങളെ മുളയിലെ നുള്ളണമെന്നും പ്രമേയത്തില്‍ പറഞ്ഞു (All party meeting decisions).

ഒരു വിശ്വാസ പ്രമാണത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യം അനുവദിച്ചുകൂടാ. കൂടാതെ ഒരു വ്യക്തിയേയോ സമൂഹത്തിനെയോ സമുദായത്തെയോ സംശയത്തോടെ കാണാന്‍ അനുവദിക്കാന്‍ പാടില്ല. ഭരണഘടനയിലുളള മതനിരപേക്ഷത, വ്യക്തി സ്വാതന്ത്ര്യം, സാമൂഹ്യ സുരക്ഷ എന്നീ അടിസ്ഥാന പ്രമാണങ്ങളില്‍ ഊന്നി നില്‍ക്കുന്ന വിധത്തിലുള്ള സ്വാതന്ത്ര്യത്തിന്‍റെ പരിരക്ഷയ്ക്ക് എല്ലാ വിധ സംരക്ഷണത്തിന്‍റെയും ഉറപ്പുണ്ടാകുമെന്നും പറഞ്ഞു.

ഇതിനായി ഓരോ സംഘടനയും മുന്നിട്ടിറങ്ങണമെന്നും അടിസ്ഥാന രഹിതമായ ഊഹാപോഹ പ്രചാരണങ്ങളില്‍ പെട്ടുപോകാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും സര്‍വകക്ഷി യോഗം ഏകകണ്‌ഠമായി പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞു.

Last Updated : Oct 31, 2023, 4:20 PM IST

ABOUT THE AUTHOR

...view details