സ്വർണകടത്ത്; റബിൻസ് ഹമീദിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ചോദ്യം ചെയ്യലിൽ ലഭിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്തി എൻ.ഐ.എ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
സ്വർണകടത്ത്; റബിൻസ് ഹമീദിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
എറണാകുളം: സ്വർണക്കടത്ത് കേസിലെ പത്താം പ്രതി റബിൻസ് ഹമീദിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിൽ ലഭിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്തി എൻ.ഐ.എ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. യു.എ.ഇയിൽ നിന്ന് നാടുകടത്തിയതിനെ തുടർന്ന് നാട്ടിലെത്തിയ പ്രതിയെ കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് എൻ.ഐ.എ പിടികൂടിയത്.