എറണാകുളം: ശമ്പള കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് പിവിഎസ് ആശുപത്രിയിൽ സമരം ചെയ്യുന്ന സംഘടനാ പ്രതിനിധികൾ മാനേജ്മെന്‍റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഐഎംഎ പ്രതിനിധികള്‍, ലേബര്‍ ഓഫീസര്‍, യുഎൻഎ പ്രതിനിധികള്‍ എന്നിവരാണ് കലക്ടറുടെ സാന്നിധ്യത്തില്‍ മാനേജ്മെന്‍റുമായി ചര്‍ച്ച നടത്തിയത്.
ചര്‍ച്ച പരാജയം; സമരം ശക്തമാക്കാനൊരുങ്ങി പിവിഎസ് ആശുപത്രി ജീവനക്കാര്‍ - പിവിഎസ് ആശുപത്രി
എറണാകുളം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയം. സമരം ശക്തമാക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.
സമരം ശക്തമാക്കാനൊരുങ്ങി പിവിഎസ് ആശുപത്രി ജീവനക്കാര്‍
മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടർന്നാണ് കഴിഞ്ഞ തിങ്കളാഴ്ച ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമരം ആരംഭിച്ചത്. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ പ്രക്ഷോഭ പരിപാടികൾ കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ തീരുമാനം.