എറണാകുളം:ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിച്ചുമാറ്റണമെന്ന മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ പി.വി. അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് ലത്തീഫ് നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. തടയണ പൊളിച്ചു നീക്കണമെന്ന കലക്ടറുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ചീങ്കണ്ണിപ്പാലയിലെ തടയണ; പി.വി. അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്‍റെ ഹർജി ഹൈക്കോടതി തള്ളി
ചീങ്കണിപ്പാലയിൽ പി.വി. അൻവർ എംഎൽഎയുടെ ഭാര്യ പിതാവ് ലത്തീഫിന്‍റെ കൈവശമുള്ള ഭൂമിയിൽ 2015ലാണ് തടയണ നിർമിച്ചത്.
ചീങ്കണിപ്പാലയിൽ പി.വി. അൻവർ എംഎൽഎയുടെ ഭാര്യ പിതാവ് ലത്തീഫിന്‍റെ കൈവശമുള്ള ഭൂമിയിൽ 2015ലാണ് തടയണ നിർമിച്ചത്. ദുരന്ത നിവാരണ നിയമപ്രകാരം 2017 ഡിസംബർ മാസത്തിലാണ് മലപ്പുറം ജില്ലാ കലക്ടർ തടയണ പൊളിച്ചു നീക്കാൻ ഉത്തരവിട്ടത്. ഇതിനെതിരെ ലത്തീഫ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്നും സ്റ്റേ നേടിയിരുന്നു. തന്‍റെ വിശദീകരണം കേൾക്കാതെയാണ് കലക്ടറുടെ നടപടിയെന്നായിരുന്നു വാദം. എന്നാൽ ഇതിനെതിരായ സ്വകാര്യ ഹർജിയിൽ തടയണ പൊളിച്ചുനീക്കാൻ ലത്തീഫിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും നിർദേശം നൽകിയിരുന്നു. എന്നാൽ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് ലത്തീഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയാണ് ഡിവിഷൻ ബെഞ്ച് ഇന്ന് തള്ളിയത്.