എറണാകുളം : പി.വി അന്‍വര്‍ എം.എൽ.എയെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്യുന്നു. കർണാടകയിലെ ക്വാറി ബിസിനസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ചോദ്യം ചെയ്യല്‍. ഇ.ഡിയുടെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കല്‍.
സാമ്പത്തിക ഇടപാടുകേസ് : പി വി അന്‍വര്‍ എംഎല്‍എ വീണ്ടും ഇഡിക്ക് മുന്നില്‍ ; ചോദ്യം ചെയ്യുന്നത് തുടര്‍ച്ചയായ രണ്ടാം ദിവസം
പി.വി അന്‍വര്‍ എംഎല്‍എയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. ക്വാറി ബിസിനസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. എംഎല്‍എക്കെതിരെ പരാതി നല്‍കിയത് മലപ്പുറം സ്വദേശി സലിം
ഇന്നലെ ഉച്ചയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 8.45ഓടെയാണ് പൂര്‍ത്തിയായത്. ഇതിനുപിന്നാലെയാണ് ഇന്ന് വീണ്ടും ഹാജരാകാന്‍ ഇ.ഡി നിര്‍ദേശിച്ചത്. ക്രഷറില്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്‌ദാനം ചെയ്‌ത് തന്‍റെ പക്കല്‍ നിന്ന് 50 ലക്ഷം രൂപ പിവി അന്‍വര്‍ തട്ടിയെന്ന് മലപ്പുറം സ്വദേശിയായ പ്രവാസി എഞ്ചിനിയര്‍ സലിം എംഎല്‍എക്കെതിരെ പരാതി നല്‍കിയിരുന്നു.
ഇതില്‍ ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും നേരത്തെ അന്വേഷണം നടത്തിയിരുന്നു. സിവിൽ സ്വഭാവമുള്ള കേസ് ആണെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയെങ്കിലും കോടതി തള്ളി. സംസ്ഥാന ഏജൻസികളുടെ അന്വേഷണം ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് രേഖകൾ സഹിതം പരാതിക്കാരൻ ഇ.ഡിയെ സമീപിച്ചത്. തുടര്‍ന്ന് സലിമിന്‍റെ പരാതിയില്‍ ഇഡി അന്വേഷണം തുടങ്ങി. ഇതിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടികള്‍.