എറണാകുളം:രാഷ്ട്രീയത്തിനപ്പുറം പരിസ്ഥിതി വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ച നേതാവിനെയാണ് പിടി തോമസിന്‍റെ വിയോഗത്തിലൂടെ കേരള രാഷ്ട്രീയത്തിന് നഷ്ടമാകുന്നത്.
നാല് തവണ എംഎല്‍എയും ഒരു തവണ എംപിയുമായിരുന്ന പിടി തോമസ് (70) കോൺഗ്രസില്‍ ഗ്രൂപ്പുകൾക്ക് അതീതനായ നേതാവായിരുന്നു. 1991, 2001 തെരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്ന് ജയിച്ച് എംഎല്‍എയായി. 1996ലും 2006ലും തൊടുപുഴയില്‍ പിജെ ജോസഫിനോട് പരാജയപ്പെട്ടു. 2016ലും 2021ലും തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എയായി. 2009ല്‍ ഇടുക്കിയില്‍ നിന്ന് ജയിച്ച് എംപിയായി.
നിലവില്‍ കെപിസിസി വർക്കിങ് പ്രസിഡന്‍റും എംഎല്‍എയുമാണ്. കെപിസിസി നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, ഗ്രന്ഥശാല സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.