എറണാകുളം :നികുതിവര്‍ധനയടക്കം സംസ്ഥാന സർക്കാരിന്‍റെ ബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്. ആലുവയിൽ പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിൻഹാദ് ജിന്നാസ്, ലിൻ്റോ പി ആൻ്റു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
നികുതി വര്‍ധന മുന്നോട്ടുവയ്ക്കുന്ന ബജറ്റ് : മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ്
ബജറ്റിനെതിരായ പ്രതിഷേധം ഉയർത്തി ആലുവയിൽവച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്
യൂത്ത് കോൺഗ്രസ്
വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ആലുവ മെട്രോ സ്‌റ്റേഷനടുത്ത് എത്തിയപ്പോഴായിരുന്നു കരിങ്കൊടി പ്രതിഷേധം. ആലുവ പാലസിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടി വീഴുകയായിരുന്നു.
ആലുവ സിഐ അനിൽകുമാറിൻ്റെ നേതൃത്വത്തിൽ അഞ്ച് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. നാളെ കൊച്ചിയിൽ നടക്കുന്ന വിവിധ പരാപാടികളിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി ആലുവ പാലസിൽ എത്തിയത്.