കേരളം

kerala

ETV Bharat / state

പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം; കോതമംഗലത്ത് വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു - kothamangalam

പൗരത്വ ഭേദഗതി നിയമത്തിനെ പിന്തുണച്ച് ജനജാഗരണ സമിതി പ്രകടനവും പൊതുസമ്മേളനവും കോതമംഗലത്ത് നടത്താൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിച്ചത്

പൗരത്വ നിയമം  പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം  കടകളടച്ച് പ്രതിഷേധിച്ചു  കോതമംഗലം  protest against caa supporting rally  kothamangalam  shops closed
പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം; കോതമംഗലത്ത് വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു

By

Published : Jan 22, 2020, 10:35 PM IST

എറണാകുളം:കോതമംഗലത്ത് വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു. പൗരത്വ ഭേദഗതി നിയമത്തിന് അനൂകൂലമായി ജനജാഗരണ സമിതി പ്രകടനവും പൊതുസമ്മേളനവും നടത്താൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിച്ചത്. ആറ് മണിയോടെ പ്രകടനം തുടങ്ങാൻ ജനജാഗരണ സമിതി തീരുമാനിച്ചപ്പോൾ നഗരത്തിൽ വ്യാപാരികൾ നാല് മണിയോടെ തന്നെ കടകൾ അടച്ച് പ്രതിഷേധിച്ചു. കെ.എസ്.ആർ.ടി.സി ജങ്ഷനിൽ നിന്ന് പ്രകടനം ആരംഭിക്കുമെന്ന അറിയിപ്പിനെ തുടർന്ന് പ്രതിഷേധ സൂചകമായി വ്യാപാരികളോട് കടകൾ അടക്കാൻ വ്യാപാരി വ്യവസായി സമിതി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ഹോട്ടലുകളും മെഡിക്കൽ സ്റ്റോറുകളുമൊഴികെ വ്യാപാര സ്ഥാപനങ്ങൾ സംഘടനാ ഭേദമില്ലാതെ അടച്ചതോടെ നഗരം ഹർത്താൽ പ്രതീതിയിലായി.

പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം; കോതമംഗലത്ത് വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു

ABOUT THE AUTHOR

...view details