എറണാകുളം:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുടമുണ്ടയിൽ കൃഷി ആരംഭിച്ചു. സിപിഎം കുടമുണ്ട ബ്രാഞ്ചും, ഡിവൈഎഫ്ഐ, എസ്എഫ്ഐ, കർഷകസംഘം യൂണിറ്റുകളും, യുവധാര ക്ലബ്ബുകളും സംയുക്തമായാണ് ജൈവ കൃഷി ആരംഭിച്ചത്. മടിയൂർ പ്രദേശത്ത് വർഷങ്ങളായി കൃഷി ചെയ്യാതെ കിടന്ന അര ഏക്കറോളം സ്ഥലത്താണ് കൃഷി. വാഴ, കപ്പ, കൂർക്ക, വിവിധയിനം പച്ചക്കറികൾ എന്നിവയാണ് കൃഷി ചെയ്യുന്നത്.
സുഭിക്ഷ കേരളം പദ്ധതി; കുടമുണ്ടയിൽ കൃഷി ആരംഭിച്ചു - Cultivation has started in Kudumbam
വാഴ, കപ്പ, കൂർക്ക, വിവിധയിനം പച്ചക്കറികൾ എന്നിവയാണ് കൃഷി ചെയ്യുന്നത്.
സുഭിക്ഷ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ. ഇ. അബ്ബാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്‍റണി ജോൺ വാഴവിത്ത് നട്ട് നടീൽ ഉദ്ഘാടനം നിർവ്വഹിച്ചു. താലൂക്കിലെ വിവിധയിടങ്ങളിലായി 11 ഏക്കറോളം സ്ഥലത്താണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചിട്ടുള്ളത്.