കേരളം

kerala

ETV Bharat / state

ലക്ഷദ്വീപില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ച് ഭരണകൂടം - ലക്ഷദ്വീപ് ഭരണകൂടം

ഉടമകളെ അറിയിക്കാതെയാണ് റവന്യു വകുപ്പിന്‍റെ നടപടി.

lakshadweep  private individuals land acquisition  ലക്ഷദ്വീപ്  ലക്ഷദ്വീപ് ഭരണകൂടം  അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേല്‍
ലക്ഷദ്വീപില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ച് ഭരണകൂടം

By

Published : Jun 16, 2021, 2:14 PM IST

എറണാകുളം: പ്രതിഷേധങ്ങള്‍ക്കിടെ ലക്ഷദ്വീപിൽ സ്വകാര്യ ഭൂമി ഉടമകളെ അറിയിക്കാതെ ഏറ്റെടുത്തതായി ആരോപണം. കവരത്തിയിലാണ് റവന്യു വകുപ്പ് ഭൂമി ഏറ്റെടുത്തത്. വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി അഡ്മിനിസ്ട്രേഷന്‍റെ നിർദേശ പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം.

ഭൂമി ഏറ്റെടുത്തത് അടയാളപ്പെടുത്തി സ്വകാര്യ ഭൂമിയിൽ റവന്യൂ ഉദ്യോഗസ്ഥർ കൊടി നാട്ടി. ഇത്തരത്തിൽ മൂന്ന് സ്ഥലങ്ങളാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റെടുത്തത്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ സന്ദർശനത്തിന് പിന്നാലെയാണ് റവന്യു വകുപ്പ് ഭൂമി ഏറ്റെടുക്കൽ നടപടിയിലേക്ക് കടന്നത്.

അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കുന്ന വിവാദ തീരുമാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ലക്ഷദ്വീപിലെ വികസന പ്രവർത്തനങ്ങൾക്ക് സ്വകാര്യ ഭൂമി ഏറ്റെടുക്കൽ. ഇതിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടികളിലേക്ക് ദ്വീപ് ഭരണകൂടം കടക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നിയമത്തിന്‍റെ കരടിനെതിരെ ജനങ്ങളിൽ നിന്നും അറുന്നൂറോളം പരാതികളും ലഭിച്ചിട്ടുണ്ട്.

ALSO READ: തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാജ്‌നാഥ് സിങ്

ഉടമകളുടെ അനുവാദം ഇല്ലാതെയാണ് ഭൂമി വികസന പ്രവർത്തനങ്ങൾക്ക് ഏറ്റെടുക്കുന്നതെന്നാണ് ദ്വീപ് നിവാസികളുടെ വിമർശനം. കവരത്തിയിൽ ആശുപത്രി സമുച്ചയം സ്ഥാപിക്കുന്നതിന് വേണ്ടി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായാണ് അളന്ന് തിരിച്ചതെന്നാണ് സൂചന. ലക്ഷദ്വീപ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ അഡ്മിനിസ്ട്രേറ്റർ വികസന പ്രവർത്തനങ്ങൾക്ക് വേഗം പോരെന്ന വിമർശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റവന്യൂ വകുപ്പ് വിവാദ നടപടികളിലേക്ക് കടന്നത്.

ABOUT THE AUTHOR

...view details