എറണാകുളം:അങ്കമാലി മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ ഇന്ന് നടത്താൻ തിരുമാനിച്ചിരുന്ന സൂചന പണിമുടക്ക് പിൻവലിച്ചു. ജില്ലാ ലേബർ ഓഫീസർ പി.രഘുനാഥിന്‍റെ നിർദേശപ്രകാരം അങ്കമാലി അസിസ്റ്റന്‍റ് ലേബർ ഓഫീസർ ജയപ്രകാശുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
അങ്കമാലിയിലെ സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു - Private bus strike
ജില്ലാ ലേബർ ഓഫീസർ പി.രഘുനാഥിന്‍റെ നിർദേശപ്രകാരം അങ്കമാലി അസിസ്റ്റന്‍റ് ലേബർ ഓഫീസർ ജയപ്രകാശുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം
അങ്കമാലി
സ്വകാര്യ ബസ് തൊഴിലാളികളും ഉടമകളും തമ്മിൽ ഉണ്ടായിരുന്ന കരാർ മാർച്ച് 20ന് പൂർത്തിയായി. തുടർന്ന് നിരവധി തവണ ഉഭയകക്ഷി ചർച്ചകൾ നടത്തിയെങ്കിലും തൊഴിൽ തർക്കം പരിഹരിക്കപ്പെടാത്തതിനെ തുടർന്ന് തൊഴിൽ വകുപ്പ് വിഷയത്തിൽ ഇടപെടുകയായിരുന്നു. ബസ് ചാർജ് വർധനവിന്‍റെ കാര്യത്തിൽ സംസ്ഥാനസർക്കാർ ഫെബ്രുവരി 28ന് മുമ്പ് അനൂകൂലമായി തീരുമാനം എടുത്താൽ വേതന വർധനവ് ഒരാഴ്ചക്കകം നൽകും. അല്ലാത്ത പക്ഷം പുതിയ വേതന ഘടന നടപ്പിൽ വരുത്തുമെന്നും ബസുടകൾ അറിയിച്ചു.