വിലയിടിവ്: ഏത്തവാഴ കര്‍ഷകര്‍ ദുരിതത്തില്‍
വില തകർച്ചക്ക് പിന്നാലെ അപ്രതീക്ഷിതമായ കാറ്റിലും മഴയിലുമുണ്ടായ കൃഷി നാശം പ്രതിസന്ധി വര്‍ദ്ധിപ്പിച്ചു
എറണാകുളം: വിപണിയിലെ വിലയിടിവ് കാരണം ഏത്തവാഴ കര്‍ഷകര്‍ ദുരിതത്തില്‍. മുൻ കാലങ്ങളിൽ ഒരു കിലോ ഏത്ത കായക്ക് 35 രൂപ മുതൽ 50 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ തുച്ഛമായ തുകയാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. റബ്ബർ ഉൾപ്പെടെ നാണ്യവിളകളുടെ വിലയിടിവിനെ തുടർന്ന് ദുരിതത്തിലായ ചെറുകിട കർഷകരാണ് ഏത്തവാഴകൃഷിയിലേക്ക് തിരിഞ്ഞത്. ഇതിൽ പലരും വായ്‌പ എടുത്തും മറ്റുമാണ് കൃഷി ഇറക്കിയത്. വില തകർച്ചക്ക് പിന്നാലെ അപ്രതീക്ഷിതമായ കാറ്റിലും മഴയിലുമുണ്ടായ കൃഷി നാശം പ്രതിസന്ധി വര്‍ദ്ധിപ്പിച്ചു.