എറണാകുളം:രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപതി മര്‍മു കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 1:35ന് കൊച്ചി വിമാനത്താവളത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. നാവികസേനയുടെ ഭാഗമായ ഐ.എൻ.എസ് ദ്രോണാചാര്യക്ക് രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ പ്രസിഡൻസ് കളർ അവാർഡ് സമ്മാനിക്കുന്ന ചടങ്ങിൽ ദ്രൗപദി മുർമു പങ്കെടുക്കും.
ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എൻ.എസ് വിക്രാന്തും രാഷ്പ്രതി സന്ദർശിക്കും. വൈകിട്ട് 6.55-ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. 7.40-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങും. ഇന്ന് തിരുവനന്തപുരത്ത് താമസിക്കുന്ന രാഷ്ട്രപതി നാളെ രാവിലെ 8.35ന് തിരുവനന്തപുരം വിമാനത്താ വളത്തിൽ നിന്ന് കൊല്ലം വള്ളിക്കാവിലുള്ള മാതാ അമൃതാനന്ദ മയിമഠത്തിലേക്ക് പോകും. 9.50 ന് മഠം സന്ദർശനം നടത്തി രുവനന്തപുരത്ത് മടങ്ങി എത്തും.
തുടർന്ന് ഉച്ചയ്ക്ക് 12.10 മുതൽ 1.10 വരെ കുടുംബശ്രീയുടെയും, പിന്നാക്ക ക്ഷേമവകുപ്പിന്റേയും പരിപാടികളിൽ പങ്കെടുക്കും. എൻജിനിയറിങ് പുസ്തകങ്ങളുടെ മലയാള പരിഭാഷ പ്രകാശനം എന്നിവ നിർവഹി ക്കും. വൈകുന്നേരം 7.30-ന് ഗവർണർ നൽകുന്ന വിരുന്നിൽ പങ്കെടുക്കും.
ശനിയാഴ്ച രാവിലെ 8.25-ന് കന്യാകുമാരി വിവേകാനന്ദ സ്മാരകവും തിരുവള്ളുവർ പ്രതിമയും സന്ദർശിക്കും. തുടർന്ന് കൊച്ചിയിലേക്ക് മടങ്ങിയെത്തി ഉച്ചയ്ക്ക് 1.30-ന് ലക്ഷദ്വീപിലേക്ക് തിരിക്കും. ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയില്‍ നടക്കുന്ന പൗര സ്വീകരണത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കും. മാര്‍ച്ച് 19ന് കവരത്തില്‍ സ്വയം സഹായക സംഘത്തിലെ അംഗങ്ങളുമായി രാഷ്ട്രപതി ആശയ വിനിമയം നടത്തും.