കേരളം

kerala

ETV Bharat / state

Praveen Prem on Crocodile Love Story : മലമ്പുഴ ഡാം വൃത്തികേടാക്കിയോ ?, മുതലകൾക്ക് ലക്ഷങ്ങൾ ; പരീക്ഷണ ചിത്രത്തെക്കുറിച്ച് പ്രവീൺ പ്രേം

Crocodile Love Story hero with ETV Bharat : ആനിമാട്രോണിക്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ച മലയാളത്തിലെ ആദ്യ സിനിമയായ 'ക്രൊക്കഡൈല്‍ ലവ് സ്റ്റോറി'യെ കുറിച്ച് നായകൻ പ്രവീൺ പ്രേം ഇടിവി ഭാരതിനോട്

Robot  Praveen Prem on Crocodile Love Story Animatronics  Crocodile Love Story Animatronics technology  Praveen Prem on Crocodile Love Story technology  Praveen Prem on Crocodile Love Story  Praveen Prem about Crocodile Love Story  Praveen Prem about Crocodile Love Story technology  Crocodile Love Story Animatronics technology  Crocodile Love Story movie  Crocodile Love Story technology  First Malayalam film used animatronics technology  Praveen Prem on the experimental film  experimental film Crocodile Love Story  പ്രവീൺ  മലയാളത്തിലെ ആദ്യത്തെ ആനിമാട്രോണിക്‌സ്  ആനിമാട്രോണിക്‌സ് സാങ്കേതികവിദ്യ  ക്രോക്കഡൈൽ ലവ് സ്റ്റോറി  ക്രോക്കഡൈൽ ലവ് സ്റ്റോറി നായകൻ പ്രവീൺ പ്രേം  ക്രോക്കഡൈൽ ലവ് സ്റ്റോറിയിലെ നായകൻ പ്രവീൺ പ്രേം  പ്രവീൺ പ്രേം ഇടിവി ഭാരതിനോട്  Crocodile Love Story hero with ETV Bharat  ആനിമാട്രോണിക്‌സ് സാങ്കേതികവിദ്യ  ആനിമാട്രോണിക്‌സ് സാങ്കേതികവിദ്യയെ കുറിച്ച്  ആനിമാട്രോണിക്‌സ് സാങ്കേതികവിദ്യ പ്രവീൺ പ്രേം  പരീങ്ങണ ചിത്രം
Praveen Prem on Crocodile Love Story

By ETV Bharat Kerala Team

Published : Aug 30, 2023, 2:30 PM IST

'ക്രൊക്കഡൈൽ ലവ് സ്റ്റോറി'യെ കുറിച്ച് നായകൻ പ്രവീൺ പ്രേം

2013ൽ അനൂപ് രമേഷിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചലച്ചിത്രം ആയിരുന്നു ക്രൊക്കഡൈൽ ലവ് സ്റ്റോറി. പ്രവീൺ പ്രേം, അവന്തിക മോഹൻ കലാഭവൻ മണി, പ്രേംകുമാർ, മണിക്കുട്ടൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു ലൗ സ്റ്റോറി എന്നതിലുപരി സ്റ്റീവൻ സ്‌പിൽബർഗ്, ജോസ് (Jaws) എന്ന ചലച്ചിത്രത്തിൽ അടക്കം ഉപയോഗിച്ച ആനിമാട്രോണിക്‌സ് സാങ്കേതികവിദ്യ മലയാളത്തിലേക്ക് കൊണ്ടുവന്ന പരീക്ഷണ ചിത്രം കൂടിയായിരുന്നു 'ക്രൊക്കഡൈൽ ലവ് സ്റ്റോറി' (First Malayalam film to use animatronics technology). ഇത്തരം ആനിമട്രോണിക്‌സ് പരീക്ഷണങ്ങൾ ഇതിനുമുമ്പ് ചെയ്‌ത് വിജയിപ്പിച്ചത് ശങ്കർ ചിത്രമായ 'യന്തിരനി'ൽ മാത്രമായിരുന്നു.

മറ്റുള്ളവയെ അപേക്ഷിച്ച് പൊതുവെ ചെറിയ ഇൻഡസ്‌ട്രി ആയി കണക്കാക്കപ്പെടുന്ന മലയാള സിനിമയിൽ ഇത്തരം സാങ്കേതികവിദ്യകൾ കൊണ്ടുവരിക എന്നത് ചിന്തിക്കാൻ പോലുമാകാത്ത കാലത്താണ് 'ക്രൊക്കഡൈൽ ലവ് സ്റ്റോറിയുടെ പിറവി. ഇപ്പോഴിതാ വർഷങ്ങൾക്കുശേഷം ചിത്രത്തിലെ നായകൻ പ്രവീൺ പ്രേം സിനിമയെക്കുറിച്ചും സാങ്കേതികവിദ്യയുടെ പിന്നാമ്പുറങ്ങളെ കുറിച്ചും ഇടിവി ഭാരതിനോട് മനസ് തുറക്കുകയാണ് (Praveen Prem on Crocodile Love Story Animatronics technology).

ക്രൊക്കഡൈൽ ലവ് സ്റ്റോറി' സംവിധായകൻ അനൂപ് രമേഷും താനും അടുത്ത സുഹൃത്തുക്കളാണെന്ന് പ്രവീൺ പ്രേം പറഞ്ഞു. പരസ്‌പരം പ്രണയിക്കുന്ന രണ്ടുപേർ തങ്ങളുടെ ഡേറ്റിങ്ങിന് ഇടയ്‌ക്ക് ഒരു മുതലയുടെ മുന്നിൽ കുടുങ്ങി പോകുന്ന ഒരു ആശയം വളരെ യാദൃശ്ചികമായാണ് അനൂപ് പ്രവീണിനോട് പറയുന്നത്. തന്നെയാണ് നായകനായി മനസിൽ കാണുന്നത് എന്ന് അനൂപ് പറഞ്ഞപ്പോൾ സത്യത്തിൽ ആശ്ചര്യമാണ് തോന്നിയതെന്ന് പ്രവീൺ പറയുന്നു.

തന്നെ നായകനാക്കിയാൽ അത് പ്രേക്ഷകർ ഏറ്റെടുക്കുമോ, ബിസിനസ് പരമായി ചിത്രത്തിന് മെച്ചമുണ്ടാകുമോ എന്നൊക്കെയായിരുന്നു തന്നെ അലട്ടിയ ചിന്തകള്‍. എന്നാൽ സംവിധായകന്‍റെ ധൈര്യത്തിൽ പ്രവീൺ സന്തോഷപൂർവം നായകസ്ഥാനം ഏറ്റെടുത്തു. തിരക്കഥ പൂർത്തിയാക്കിയപ്പോൾ മുതലയുടെ രംഗങ്ങളൊക്കെ വായിച്ചുകേൾക്കാൻ നല്ലതായിരുന്നു. പക്ഷേ ഇത് എങ്ങനെ പ്രാവർത്തികമാകും എന്ന് അറിയാതെ സത്യത്തിൽ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ കുഴങ്ങുകയാണ് ഉണ്ടായത്.

അങ്ങനെയാണ് ചേർത്തല സ്വദേശിയായ സജയ് മാധവിനെ സംവിധായകൻ തേടിയെത്തുന്നത്. പിൽക്കാലത്ത് മെർസൽ അടക്കമുള്ള നിരവധി ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രങ്ങളിൽ പ്രോസ്തെറ്റിക് രൂപങ്ങൾ സൃഷ്‌ടിച്ചയാളാണ് സജയ്. ബോക്‌സ് ഓഫിസിൽ പണം വാരി കൂട്ടിയ നിരവധി ബിഗ് ബജറ്റ് പാൻ ഇന്ത്യൻ സിനിമകളുടെ ഭാഗം കൂടിയാണ് അദ്ദേഹത്തിന്‍റെ വിഎഫ്എക്‌സ് കമ്പനി. അതേസമയം സജയ്‌യുടെ ആദ്യത്തെ ആനിമട്രോണിക്‌സ് സംരംഭമായിരുന്നു 'ക്രൊക്കഡൈൽ ലൗ സ്റ്റോറി'യിലെ മുതലകൾ.

ഏകദേശം 20 ലക്ഷം രൂപയാണ് മുതലയുടെ രൂപം ഉണ്ടാക്കാനായി ചെലവായത്. അന്നത്തെ ടെക്നോളജി അനുസരിച്ച് ഇന്ത്യയിലെ തന്നെ മികച്ച ദൃശ്യാനുഭവമാണ് ചിത്രത്തിലെ മുതലകൾ സമ്മാനിച്ചതെന്നും നിരവധി ഭാഷകളിൽ നിന്ന് സാങ്കേതിക വിദ്യയുടെ പിന്നാമ്പുറക്കഥകൾ തേടി ധാരാളം അന്വേഷണങ്ങൾ വന്നിരുന്നു എന്നും പ്രവീൺ പറഞ്ഞു (Praveen Prem on the experimental film Crocodile Love Story).

മലമ്പുഴ ഡാമിലും പരിസരത്തുമായാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഷൂട്ടിങ്ങിന് പെർമിഷൻ ഉണ്ടായിരുന്നിട്ടും അന്നത്തെ ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്‌തതനുസരിച്ച്, മലമ്പുഴ ഡാമിലെ കുടിവെള്ളം വൃത്തികേടാക്കി എന്ന് കാട്ടി അണിയറ പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്ത കാര്യവും പ്രവീൺ ഓർത്തെടുത്തു. മലയാളത്തിലെ അനശ്വര നടൻ കലാഭവൻ മണിയോടൊപ്പം ഉള്ള കോമ്പിനേഷൻ രംഗങ്ങൾ ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നും പ്രവീൺ പ്രേം കൂട്ടിച്ചേർത്തു.

For All Latest Updates

TAGGED:

Robot

ABOUT THE AUTHOR

...view details