എറണാകുളം: യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് നാട്ടുകാര്‍. പോത്താനിക്കാട് പ്രദേശത്ത് ഇത്തരം ഒരു സംഭവം ആദ്യമായാണ് നടക്കുന്നതെനന്നും പൊലീസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ച് പ്രതിയെ കണ്ടെത്തെണമെന്നും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം വിൽസൺ ഇല്ലിക്കൽ പറഞ്ഞു. പ്രദേശത്ത് അടുത്തിടെയായി യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ഇതാണോ കൊലപാതകത്തിന് കാണമായതെന്ന് സംശയിക്കുന്നെന്നും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം; ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ - murder case
പ്രദേശത്ത് അടുത്തിടെയായി യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ഇതാണോ കൊലപാതകത്തിന് കാണമായതെന്ന് സംശയമെന്ന് നാട്ടുകാര്‍.
യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം; ദുരൂഹത ആരോപിച്ച് നാട്ടുകാര്‍
പോത്താനിക്കാട് സ്വദേശിയായ പ്രസാദാണ് വെടിയേറ്റ് മരിച്ചത്. മൃതദേഹത്തിന് സമീപം തകര്‍ന്ന നിലയില്‍ എയര്‍ ഗണ്‍ കണ്ടെത്തിയിരുന്നു. തലക്ക് പിന്നില്‍ അടികൊണ്ട് രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.