എറണാകുളം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണത്തില്‍ തന്‍റെ മൊഴി കള്ളമെന്ന നുണ പരിശോധന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്ന് സോബി ജോർജ്. പോളിഗ്രാഫ് ടെസ്റ്റില്‍ കലാഭവന്‍ സോബിയും ബാലഭാസ്‌കറിന്‍റെ ഡ്രൈവര്‍ ആയിരുന്ന അര്‍ജുനും നുണ പറഞ്ഞതായി സിബിഐ പറയുന്നു. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്ന് പറഞ്ഞ സോബിയുടെ മൊഴി കളവാണെന്നാണ് നുണ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാൽ ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ കോടതിയിലാണ് ഹാജരാക്കുന്നത് എന്നും ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചപ്പോൾ വ്യക്തമാക്കിയതായും സോബി പറയുന്നു.
നുണപരിശോധനാ ഫലം; അന്വേഷണം അട്ടിമറിക്കാനെന്ന് സോബി ജോർജ് - violinist balabhaskar
അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്ന് പറഞ്ഞ സോബിയുടെ മൊഴി കളവാണെന്നാണ് നുണ പരിശോധന റിപ്പോര്‍ട്ട്.
നുണപരിശോധനാ ഫലം; അന്വേഷണം അട്ടിമറിക്കാനെന്ന് സോബി ജോർജ്
അപകടം ഉണ്ടാകുന്നതിന് മുന്‍പ് അജ്ഞാതര്‍ ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാറിന്‍റെ ചില്ല് തകര്‍ത്തിരുന്നു. മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം നുണ പരിശോധന നടത്തിയത്. ചെന്നൈയിലെയും ഡൽഹിയിലെയും ഫോറന്‍സിക് ലാബുകളില്‍ നിന്നുമെത്തിയ വിദഗ്‌ധരുടെ നേതൃത്വത്തിലാണ് സോബിയുടെ നുണപരിശോധന പരിശോധന നടന്നത്. ഇതിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നതായും സോബി പറഞ്ഞു.
Last Updated : Nov 12, 2020, 4:27 PM IST