എറണാകുളം:കൊച്ചിയിൽ ഹാഷിഷ് ഓയിലുമായി പിടിയിലായ നിയമ വിദ്യാർഥിയുടെ വീട്ടിൽ നിന്നും മയക്കുമരുന്ന് പിടികൂടി. 11 ഗ്രാം എംഡിഎംഎയാണ് തൃക്കാക്കര പൊലീസ് പിടിച്ചെടുത്തത്. പുതുവത്സര പാർട്ടിക്ക് വേണ്ടിയാണ് ലഹരി മരുന്ന് എത്തിച്ചെതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തവെയാണ് കാക്കനാട് സ്വദേശി മുഹമ്മദ് അസ്ലമിനെ പൊലീസ് ഇന്നലെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും കൊട്ടാരക്കരയ്ക്ക് സർവീസ് നടത്തുന്ന കല്ലട ബസിൽ നിന്നാണ് ഇയാള്‍ പിടിയിലാത്.