കേരളം

kerala

ETV Bharat / state

വീട്ടിൽ സൂക്ഷിച്ചിരുന്ന 15,000 പാക്കറ്റ് ഹാൻസ് പൊലീസ് പിടികൂടി

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഹാൻസ് പിടികൂടിയത്

Police seized 15,000 packets of Hans  perumbavoor latest news  hans seized  15,000 പാക്കറ്റ് ഹാൻസ് പൊലീസ് പിടികൂടി  മാറംമ്പിള്ളി  പെരുമ്പാവൂർ
ഹാൻസ് പൊലീസ് പിടികൂടി

By

Published : Feb 8, 2020, 8:47 AM IST

കൊച്ചി: പെരുമ്പാവൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 15,000 പാക്കറ്റ് ഹാൻസ് പൊലീസ് പിടികൂടി. മാറംമ്പിള്ളി സ്വദേശികളായ ഹുസൈൻ, കൊറ്റനാട്ട് അബ്‌ദുൽ ജബ്ബാർ എന്നിവരുടെ വീടുകളിൽ നിന്നാണ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള പ്രദേശമാണ് മാറമ്പിള്ളി. ഇവർക്ക്‌ വിൽക്കാനാണ് പ്രതികൾ ഹാൻസ് സുക്ഷിച്ചിരുന്നത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ചാക്കുകളിൽ സൂക്ഷിച്ചിരുന്ന ഹാൻസ് പിടികൂടിയത്. കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പെരുമ്പാവൂർ പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details