കേരളം

kerala

By ETV Bharat Kerala Team

Published : Oct 16, 2023, 7:53 PM IST

Updated : Oct 16, 2023, 10:47 PM IST

ETV Bharat / state

Police Security At Mattancherry Synagogue മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിന് ചുറ്റും പൊലീസ് സുരക്ഷ ശക്തമാക്കി

Police security at Mattancherry Synagogue in the wake of Israel war : ഹമാസിന്‍റെ ഗാസയ്‌ക്കെതിരായ ഇസ്രായേൽ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ മട്ടാഞ്ചേരിയിലെ ചരിത്രപ്രസിദ്ധമായ പരദേശി സിനഗോഗിന് ചുറ്റും പോലീസ് സുരക്ഷ

Synagogue Mattancherry  Police security around Paradesi Synagogue  പരദേശി സിനഗോഗ്‌  Paradesi Synagogue  Mattancherry  മട്ടാഞ്ചേരി  പരദേശി സിനഗോഗിന് പോലീസ് സുരക്ഷ  Police security for Paradesi synagogue  ഇസ്രായേൽ യുദ്ധം  Israel War  Hamas and Gaza conflict  Paradesi Synagogue in Mattancherry  Jewish Synagogue  Police security in the wake of Israel war
Police Security Around Paradesi Synagogue

എറണാകുളം: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവും യുദ്ധഭീതിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മട്ടാഞ്ചേരിയിലെ ചരിത്രപ്രസിദ്ധമായ പരദേശി സിനഗോഗിന് സുരക്ഷ ശക്തമാക്കി പൊലീസ് (Police Security At Mattancherry Synagogue). 450 വർഷത്തിലേറെ പഴക്കമുള്ള ഈ സിനഗോഗ് കോമൺ‌വെൽത്ത് നേഷൻസിലെ ഏറ്റവും പഴയ ജൂത ആരാധനാലയങ്ങളിലൊന്നായി നിലകൊള്ളുന്നു. സിനഗോഗിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ് മുൻകരുതലായാണ്‌ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്‌.

കൂടാതെ പ്രദേശത്ത് രണ്ട് ജൂത സമുദായാംഗങ്ങളുടെ സാന്നിധ്യവുമുണ്ട്. ഒപ്പം മട്ടാഞ്ചേരിയിൽ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹാൻഡ്‌ക്രാഫ്റ്റ്‌സ് ഡീലേഴ്‌സ് ആൻഡ് മാനുഫാക്‌ചേഴ്‌സ് വെൽഫെയർ അസോസിയേഷനും പൊലീസിനെ സമീപിച്ചിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള സിനഗോഗിൽ മുൻകരുതൽ നടപടി എന്ന നിലയിൽ ഗാർഡുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

നിലവിൽ കേരളത്തിലെ ജൂത നഗരം എന്നറിയപ്പെടുന്ന മട്ടാഞ്ചേരിയിൽ ജൂത സമുദായത്തിലെ രണ്ട് അംഗങ്ങൾ മാത്രമാണ് താമസിക്കുന്നത്‌. അതിനാലാണ്‌ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ അവിടെ സംരക്ഷണമേര്‍പ്പെടുത്തിയതെന്ന്‌ പൊലീസ് പറഞ്ഞു. വ്യാപാരികളിൽ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവരായതിനാലാണ് പൊലീസിനെ സമീപിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

എന്തെങ്കിലും തരത്തിലുള്ള അനിഷ്‌ട സംഭവങ്ങൾ ഉണ്ടായാൽ അത് അവരുടെ ബിസിനസിനെ ബാധിക്കും. ട്രസ്റ്റികളുടെ അഭിപ്രായത്തിൽ ഉയർന്ന സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും സിനഗോഗിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തടസമില്ലാതെ തുടരുന്നു. 1567-ൽ പണികഴിപ്പിച്ച പരദേശി സിനഗോഗ്‌ പഴയ കൊച്ചി രാജ്യത്തിലെ കൊച്ചി ജൂത സമൂഹത്തിന്‍റെ ഏഴ് സിനഗോഗുകളിൽ ഒന്നാണ്.

കൊച്ചിയിലെ ജൂത സമൂഹം കേരളത്തിലെ സമ്പന്നമായ ഒരു വ്യാപാര സമൂഹമായിരുന്നു. കൂടുതലും സുഗന്ധവ്യഞ്ജന വ്യാപാരത്തിന്‍റെ വലിയൊരു ഭാഗവും നിയന്ത്രിച്ചിരുന്നത്‌ അവരായിരുന്നു. 1948-ൽ രൂപീകൃതമായപ്പോൾ ഭൂരിഭാഗം പേരും ഇസ്രയേലിലേക്ക് പോയി. ഒക്‌ടോബർ 7 ന് തെക്കൻ ഇസ്രയേലിൽ ഹമാസിന്‍റെ ആക്രമണത്തോടെ ആരംഭിച്ച യുദ്ധം, ഇരുവശത്തുമുള്ള സിവിലിയൻ ജീവനുകളുടെ ദാരുണമായ നഷ്‌ടത്തിന് കാരണമായി, അടുത്ത ദിവസങ്ങളിൽ കൂടുതൽ പലസ്‌തീനികൾ കൊല്ലപ്പെടുകയും ചെയ്‌തു.

ഹമാസിന്‍റെ സായുധ അട്ടിമറിക്കുപിന്നാലെ ഇസ്രയേൽ ആക്രമണവും ഉപരോധവും കടുപ്പിച്ചതോടെ ഗാസയിലെ 2.3 ദശലക്ഷം ആളുകൾ ദുരിതക്കയത്തിലാണ്. ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ കടന്നുകയറി ആക്രമണമഴിച്ചുവിട്ട് 9 ദിവസം കഴിയുമ്പോള്‍ അതിന്‍റെ തിക്ത ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് ഗാസയിലെ 2.3 ദശലക്ഷത്തോളം വരുന്ന സാധാരണക്കാരാണ്. ഗാസയിലേക്കുള്ള വൈദ്യുതിയും ഇന്ധനവും കുടിവെള്ളവുമെല്ലാം ഇസ്രയേലില്‍ നിന്നാണ് വരുന്നത്. അതിനാല്‍ 16 വർഷത്തിനിടെ ഇസ്രയേല്‍ ഏര്‍പ്പെടുത്തുന്ന ഏറ്റവും വലിയ സമ്പൂർണ ഉപരോധത്തിൽ ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ നെട്ടോട്ടമോടുകയാണ് ഗാസയിലെ സാധാരണക്കാരായ ജനങ്ങൾ.

ALSO READ:ഉപരോധത്തില്‍ നരകതുല്യമായി ഗാസ; പലായനത്തിന് സുരക്ഷിത ഇടനാഴിയൊരുക്കി ഇസ്രയേൽ സൈന്യം

Last Updated : Oct 16, 2023, 10:47 PM IST

ABOUT THE AUTHOR

...view details