എറണാകുളം : ജില്ലയിൽ ഹോം ക്വാറന്‍റൈന്‍ ലംഘിക്കുന്നവരെ സർക്കാർ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് എറണാകുളം റൂറൽ പൊലീസ് അറിയിച്ചു. ക്വാറന്‍റൈന്‍ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ ക്രിമിനൽ വകുപ്പുകൾ ചേർത്ത് കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെയും പൊലീസ് നടപടി കർശനമാക്കി.
ക്വാറന്‍റൈന്‍ ലംഘിക്കുന്നവരെ സർക്കാർ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് പൊലീസ് - കേരളം കൊവിഡ് വാര്‍ത്തകള്‍
റൂറൽ എസ്.പി കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിൽ ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ വീടുകളിൽ നിരീക്ഷണം നടത്തി
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ക്വാറന്‍റൈന്‍ ലംഘിച്ച് പുറത്തിറങ്ങാൻ തുടങ്ങിയതോടെയാണ് പൊലീസ് നടപടി കർശനമാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ക്വാറന്‍റൈന്‍ ലംലിച്ചവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജില്ലയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് നിര്‍ദേശിച്ചവരാണ് ഇപ്പോള്‍ പുറത്തിറങ്ങി നടക്കുന്നത്.
റൂറൽ എസ്.പി കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിൽ ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ വീടുകളിൽ നിരീക്ഷണം നടത്തി. മാസ്ക് ധരിക്കാത്തവരെ വിളിച്ചുവരുത്തി ധരിക്കുന്നതിന്‍റെ പ്രധാന്യം ബോധ്യപ്പെടുത്തിയും മാസ്കുകള്‍ വിതരണം ചെയ്തുമായിരുന്നു എസ്.പിയുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തിയത്.