കേരളം

kerala

ETV Bharat / state

മലങ്കര സഭാതർക്കം: ബലപ്രയോഗത്തിലൂടെ വിധി നടപ്പാക്കുന്നത് അഭികാമ്യമല്ലെന്ന് പൊലീസ്

പിറവം പള്ളിക്കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നതടക്കം ആവശ്യപ്പെടുന്ന ഹര്‍ജികളിലാണ് പൊലീസിന്‍റെ വിശദീകരണം.

മലങ്കര സഭാതർക്കം: ബലപ്രയോഗത്തിലൂടെ സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്നത് അഭികാമ്യമല്ലെന്ന് പൊലീസ് കോടതിയില്‍

By

Published : Sep 3, 2019, 7:58 PM IST

എറണാകുളം: മലങ്കര സഭാതർക്കത്തിൽ ബലപ്രയോഗത്തിലൂടെ സുപ്രീം കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്നത് വിശ്വാസികളുടെ ജീവഹാനിക്ക് വരെ കാരണമായേക്കുമെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ കോടതി വിധി നടപ്പാക്കാനുള്ള ശ്രമം യാക്കോബായ വിഭാഗം തടയുന്നത് വലിയ ക്രമസമാധാന പ്രശ്‌നങ്ങൾക്കാണ് ഇടയാക്കിയേക്കാം. ആരാധനാലയമായതിനാൽ പൊലീസ് ഇടപെലിന് നിയന്ത്രണമുണ്ട്. കോടതി വിധിക്കനുകൂലമായി പള്ളി പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരെ കടത്തിവിടുന്നത് സംഘർഷത്തിലും വെടിവെപ്പിലും കലാശിച്ചേക്കാം. രക്തച്ചൊരിച്ചിൽ ഒഴിവാക്കി സുപ്രീംകോടതി വിധി സമാധാനപരമായി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും പിറവം സി.ഐ കെ. എസ്. ജയൻ ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറഞ്ഞു.

പിറവം പള്ളിക്കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നതടക്കം ആവശ്യപ്പെടുന്ന ഹര്‍ജികളിലാണ് പൊലീസിന്‍റെ വിശദീകരണം. ഹര്‍ജികളിന്മേല്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവെച്ചു. സുപ്രീം കോടതി വിധി പ്രകാരം സെന്‍റ് മേരീസ് പള്ളി വിട്ടുകിട്ടാൻ ഓര്‍ത്തഡോക്‌സ് വിഭാഗവും പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ നടപടികൾ വേണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗവും നൽകിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. പിറവം ഇടവകയിൽ ആകെ 2,519 കുടുംബ യൂണിറ്റുകളും 8,800 വിശ്വാസികളുമാണ് ഉള്ളത്. ഇതില്‍ 282 കുടുംബ യൂണിറ്റുകളും 1500 വിശ്വാസികളും മാത്രമാണ് അനുകൂല കോടതി വിധി ലഭിച്ച ഓര്‍ത്തഡോക്‌സ് വിഭാഗക്കാരായി ഉള്ളതെന്ന് പൊലീസ് സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു.

പിറവം പള്ളിക്കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണം നൽകുന്നതടക്കം 18 വ്യവസ്ഥകൾ വിശദീകരണ പത്രികയിൽ ഉൾപ്പെടുത്തിയാണ് കോടതിക്ക് സമർപ്പിച്ചത്. സമാധാനാന്തരീക്ഷം ഉണ്ടാകുന്നത് വരെ സ്ഥിരം പൊലീസ് സംരക്ഷണം നൽകുന്നതമടക്കമുള്ള നിർദേശങ്ങൾ നടപ്പാക്കുന്നത് പ്രായോഗികമാണോയെന്ന് ജസ്റ്റിസ് എ. എം. ഷെഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. അതേസമയം സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും കേന്ദ്ര സേനയെ നിയോഗിക്കാൻ ഉത്തരവിടണമെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details