എറണാകുളം: എറണാകുളം ഞാറക്കലിൽ സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച കേസിലെ പ്രതിയായ പൊലീസുകാരനെ സര്‍വിസില്‍ നിന്ന് സസ്പെൻഡ് ചെയ്‌തു. കൊച്ചി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അമൽദേവിനെയാണ് എറണാകുളം ഡിസിപി സസ്പെൻഡ് ചെയ്‌തത്. സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് പത്ത് പവൻ സ്വർണാഭരണങ്ങള്‍ മോഷ്‌ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്.
സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് സ്വർണം മോഷ്‌ടിച്ചു ; പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ - എറണാകുളം
കൊച്ചി എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ അമല്‍ ദേവിനെയാണ് എറണാകുളം ഡിസിപി സസ്പെൻഡ് ചെയ്‌തത്.
സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് സ്വർണം മോഷ്‌ടിച്ചു ; പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
കേസില്‍ അറസ്‌റ്റിലായ അമൽദേവ് ഇപ്പോള്‍ റിമാന്‍ഡിലാണ്. അമൽദേവിനെതിരെ നേരത്തെയും അച്ചടക്ക നടപടി ഉണ്ടായിട്ടുണ്ട്. ഇയാളുടെ സുഹൃത്ത് ഞാറക്കല്‍ സ്വദേശി നടേശന്‍റെ വീട്ടിലായിരുന്നു മോഷണം നടത്തിയത്. നടേശന്‍റെ മകന്‍റെ ഭാര്യയുടെ സ്വര്‍ണമാണ് അമല്‍ ദേവ് മോഷ്‌ടിച്ചത്.