എറണാകുളം: അങ്കമാലി അതിരൂപത ഭൂമി ഇടപാടിൽ വ്യാജരേഖ നിർമ്മിച്ചെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്. ഇടപാട് നടത്തിയ സഭാ നേതൃത്വത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തൃക്കാക്കരയിലെ ഭൂമി വ്യാജ പട്ടയം നിർമ്മിച്ചാണ് വില്‍പന നടത്തിയതെന്ന് ആരോപിച്ച് അഭിഭാഷകനായ പോളച്ചൻ പുതുപ്പാറയാണ് കോടതിയെ സമീപിച്ചത്. ഇതേ തുടർന്ന് സിജെഎം കോടതി പ്രാഥമിക അന്വേഷണത്തിന് സെൻട്രൽ പൊലീസിന് നിർദേശം നൽകിയിരുന്നു. ഈ അന്വേഷണത്തിന് ശേഷമാണ് സഭാ നേതൃത്വത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസ് അനുമതി തേടിയത്.
ഭൂമി ഇടപാട്; അങ്കമാലി അതിരൂപത സഭാ നേതൃത്വത്തിന് എതിരെ അന്വേഷണത്തിന് അനുമതി തേടി പൊലീസ് കോടതിയില്‍
ഭൂമി ഇടപാടിൽ വ്യാജരേഖ നിർമ്മിച്ചെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പൊലീസ് സഭാ നേതൃത്വത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതിയില്‍ അനുമതി തേടി.
അങ്കമാലി അതിരൂപത ഭൂമി ഇടപാട്; അന്വേഷണത്തിന് അനുമതി തേടി പൊലീസ് കോടതിയില്‍
അങ്കമാലി അതിരൂപത നിലവിൽ വരുന്നതിന് മുമ്പുള്ള ക്രയവിക്രയ രേഖയാണ് അതിരൂപതയുടെ പേരിൽ തൃക്കാക്കരയിൽ വില്‍പന നടത്തിയ ഭൂമിക്കുള്ളതെന്ന പരാതിക്കാരന്‍റെ ആരോപണം ശരിയാണന്നാണ് പൊലീസ് കണ്ടെത്തിയത്. എറണാകുളം ലാന്‍ഡ് ട്രൈബ്യൂണലിൽ നിന്ന് ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സത്യാവസ്ഥ കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തണമെന്നാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.