എറണാകുളം: സംസ്ഥാനത്തെ പ്രധാന പുതുവത്സരാഘോഷ കേന്ദ്രങ്ങളായ ഫോർട്ട് കൊച്ചി, ചെറായി ബീച്ചുകളിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കലക്‌ടര്‍ എസ് സുഹാസ് മുന്നറിയിപ്പ് നൽകി. നിയന്ത്രണങ്ങൾ ഉറപ്പ് വരുത്തുന്നതിനായി തഹസിൽദാരുടെ നേതൃത്വത്തിൽ പ്രത്യേക മൊബൈൽ സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ആഘോഷങ്ങൾ നടത്താൻ പാടുള്ളു. മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍ , സാനിറ്റൈസേഷൻ, ബ്രെക്ക് ദി ചെയിൻ നിർദേശങ്ങൾ എന്നിവ കർശനമായി പാലിക്കണം.
ഫോർട്ട് കൊച്ചി, ചെറായി ബീച്ചുകളിൽ കര്‍ശന നിയന്ത്രണം - ernakulam
പുതുവത്സരാഘോഷത്തിന്‍റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ആഘോഷങ്ങൾ നടത്താൻ പാടുള്ളു.
ഫോർട്ട് കൊച്ചി, ചെറായി ബീച്ചുകളിൽ കര്‍ശന നിയന്ത്രണം
പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായുള്ള സംഘം ചേരലുകൾ അനുവദിക്കില്ല. എന്നാൽ പള്ളികളിൽ കർശന നിയന്ത്രണങ്ങളോടെ പുതുവർഷ പ്രാർത്ഥന നടത്താം. വ്യാഴാഴ്‌ച രാത്രി 10 മണിക്ക് ശേഷം ആഘോഷങ്ങൾ നടത്താനും പൊതു സ്ഥലങ്ങളിൽ സംഘം ചേരാനും പാടില്ല.സർക്കാർ നിർദേശിച്ച നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ പൊലീസിന് നിർദേശം നൽകിയതായും കലക്‌ടർ അറിയിച്ചു.
Last Updated : Dec 31, 2020, 7:35 PM IST