കേരളം

kerala

ETV Bharat / state

പിറവം പള്ളി കലക്ടറുടെ നിയന്ത്രണത്തില്‍ തുടരും - പിറവം പള്ളി കലക്ടറുടെ നിയന്ത്രണത്തില്‍

ഓർത്തഡോക്സ് വിഭാഗത്തിന് ഞായറാഴ്ച കുർബാന നടത്താനും ഹൈക്കോടതി കോടതി അനുമതി നല്‍കി

ഹൈക്കോടതി

By

Published : Sep 27, 2019, 9:53 AM IST

Updated : Sep 27, 2019, 2:59 PM IST

എറണാകുളം: പിറവം സെന്‍റ് മേരീസ് പള്ളി കലക്ടറുടെ നിയന്ത്രണത്തില്‍ തുടരുമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഓർത്തഡോക്സ് വിഭാഗത്തിന് പിറവം വലിയ പള്ളിയിൽ ഞായറാഴ്ച കുർബാന നടത്താനും കോടതി അനുമതി നല്‍കി. 1934-ലെ സഭാ ഭരണഘടന അംഗീകരിക്കുന്നവർക്ക് പിറവം വലിയ പള്ളിയിലെ ഞായറാഴ്ച പ്രാർത്ഥനകളിൽ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കി. ഏതെങ്കിലും രീതിയിൽ തടസ്സം സൃഷ്ടിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്യണമെന്നും കോടതി വ്യക്തമാക്കി. പള്ളി സെമിത്തേരിയില്‍ ശവ സംസ്ക്കാരം നടത്താന്‍ പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും മുൻകൂട്ടി അറിയിക്കണമെന്നും കോടതിയുടെ നിർദേശിച്ചു.

കേസ് ചൊവ്വാഴ്ച വീണ്ടും കോടതി വീണ്ടും പരിഗണിക്കും. പ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പള്ളിയുടെ അവകാശം തങ്ങൾക്കാണെന്ന് ഓർത്തഡോക്സ് വിഭാഗം പറയുന്നത്. എന്നാൽ 1934 ലെ ഭരണഘടനാ പ്രകാരം പാത്രിയർക്കീസിനെ തലവനായി അംഗീകരിച്ച്, ഭൂരിപക്ഷം വരുന്ന വിശ്വാസികൾ തങ്ങളുടെ ഭാഗത്താണന്നാണ് യാക്കോബായ വിഭാഗത്തിന്റെ അവകാശവാദം.

Last Updated : Sep 27, 2019, 2:59 PM IST

ABOUT THE AUTHOR

...view details