കേരളം

kerala

ETV Bharat / state

പിറവം പള്ളി വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ യാക്കോബായ വിഭാഗം - പിറവം പള്ളി

പള്ളിയിൽ നിന്നും മെത്രാപ്പോലീത്തമാരെയും വൈദികരെയും ഉൾപ്പെടെ അറസ്റ്റ് ചെയ്‌തു നീക്കിയതിന് പിന്നാലെയാണ് പൊലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാൻ യാക്കോബായ വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

പിറവം പള്ളി വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ യാക്കോബായ വിഭാഗം

By

Published : Sep 26, 2019, 6:27 PM IST

Updated : Sep 26, 2019, 9:29 PM IST

എറണാകുളം: പിറവം പള്ളി വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് യാക്കോബായ സഭ ആവശ്യപ്പെട്ടു. പള്ളി വിഷയം സംബന്ധിച്ച് ഗവർണർക്ക് കത്ത് നൽകാനും സഭാനേതൃത്വം തീരുമാനിച്ചു.

പിറവം പള്ളി വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിന്‍റെ ഭാഗമായി എല്ലാ പള്ളികളിലും ഇടവകകളിലും പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കാൻ സഭാനേതൃത്വം വിശ്വാസികളോട് ആഹ്വാനം ചെയ്തു. അറസ്റ്റിലായ മുഴുവൻ പേരെയും ജാമ്യം നൽകി വിട്ടയച്ചു. എന്നാൽ രാമമംഗലം പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തുവന്ന മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും ഒരു മണിക്കൂറോളം സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിന് ശേഷമാണ് മടങ്ങിയത്.

പിറവം പള്ളി വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ യാക്കോബായ വിഭാഗം

തങ്ങളുടെ പൂർവപിതാക്കന്മാരുടെ പള്ളിയിൽ നിന്നും ഇറങ്ങിപ്പോകാൻ സാധിക്കില്ലെന്നാണ് ഇപ്പോഴും യാക്കോബായ വിഭാഗം പറയുന്നത്. അതേസമയം ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ നിന്നും പിരിഞ്ഞു പോയി. എസ്‌.പിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ഇവർ പിരിഞ്ഞു പോയത്. പിറവം പള്ളിയുടെ അധികാരം ജില്ലാ ഭരണകൂടം ഏറ്റെടുത്തെങ്കിലും പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറുന്നത് അടക്കമുള്ള തീരുമാനങ്ങൾ നിയമവിദഗ്‌ധരുമായി ആലോചിച്ചതിനുശേഷം തീരുമാനിക്കുമെന്ന് ജില്ലാ കലക്‌ടർ നേരത്തെ അറിയിച്ചിരുന്നു.

Last Updated : Sep 26, 2019, 9:29 PM IST

ABOUT THE AUTHOR

...view details