എറണാകുളം:തൊണ്ടി മുതല്‍ മോഷണക്കേസില്‍ മന്ത്രി ആന്‍റണി രാജുവിനെതിരായ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ ജോർജ് വട്ടുകുളം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ആന്‍റണി രാജുവിന്‍റെ ഹർജിയിൽ വിധി വന്നതിന് ശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ആന്‍റണി രാജുവിന്‍റെ ഹർജിയിൽ വിചാരണ നടപടികൾ നേരത്തെ സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്‌തിരുന്നു.
തൊണ്ടി മുതല്‍ കേസ്; മന്ത്രി ആന്‍റണി രാജുവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പിന്നീട് പരിഗണിക്കും
1990ല്‍ അഭിഭാഷകനായിരിക്കെയാണ് തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ച് ലഹരി മരുന്ന് കേസ് പ്രതിയെ രക്ഷിച്ചത്.
തൊണ്ടി മുതല്‍ കേസ്; മന്ത്രി ആന്‍റണി രാജുവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പിന്നീട് പരിഗണിക്കും
1990ല്‍ തിരുവനന്തപുരം ബാറിൽ അഭിഭാഷകനായിരിക്കെ ലഹരിമരുന്ന് കേസ് പ്രതിയെ കുറ്റവിമുക്തനാക്കാൻ തൊണ്ടി മുതലായ അടിവസ്‌ത്രത്തില്‍ ആന്‍റണി രാജു കൃത്രിമം കാണിച്ചുവെന്നാണ് കേസ്. ഹർജിയിലെ ആരോപണങ്ങൾ ഗൗരവകരമെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച് വിചാരണക്കോടതിയോട് റിപ്പോർട്ട് തേടിയിരുന്നു. അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേസിന്‍റെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാനാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയ്‌ക്ക് ഹൈക്കോടതി നൽകിയിരുന്ന നിർദേശം.