എറണാകുളം: മസാല ബോണ്ട് കേസിൽ കിഫ്ബിയിലെ ഇഡി അന്വേഷണത്തിന് എതിരെ കെ കെ ശൈലജ ഉൾപ്പടെ അഞ്ച് എംഎൽഎമാർ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതു താൽപര്യ ഹർജി പിൻവലിച്ചു. കെ കെ ശൈലജക്ക് പുറമെ എംഎൽഎമാരായ ഐ ബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഇഡിക്കെതിരെ ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ചത്.
മസാല ബോണ്ട് കേസ്; ഇഡിക്കെതിരെ എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹർജി പിൻവലിച്ചു - കടന്നപ്പള്ളി രാമചന്ദ്രൻ
കിഫ്‌ബിയിലെ ഇഡി അന്വേഷണത്തിന് എതിരെയാണ് എംഎല്‍എമാരായ കെ കെ ശൈലജ, ഐ ബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവര്‍ ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്
മസാല ബോണ്ട് കേസ്; ഇഡിക്കെതിരെ എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹർജി പിൻവലിച്ചു
ഇഡിയുടേത് അനാവശ്യ കടന്നു കയറ്റമാണ് എന്നും ഈ ഇടപടെലുകൾ വികസനത്തെ ബാധിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. മസാല ബോണ്ട് കേസിൽ മുൻമന്ത്രി തോമസ് ഐസക്കിനും കിഫ്ബിക്കും ഇഡി സമൻസുകൾ അയയ്ക്കുന്നത് രണ്ടു മാസത്തേയ്ക്ക് നേരത്തെ സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്‌തിരുന്നു.